എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/സംരക്ഷണം

19:24, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സംരക്ഷണം | color= 3 }} മനുഷ്യനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സംരക്ഷണം
   മനുഷ്യനുചുറ്റും കാണുന്നതും പ്രകൃതിദയമായ  അവസ്ഥയെയാണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാവിധത്തിലുളള ജീവികളും സസ്യങ്ങളും അടകുന്നതാണ് പരിസ്ഥിതി. ഇതൊരു ജൈവ ഘടനയാണ്. പരസ്പരം ആശ്രയത്തിലൂടെയാണ് ജീവിവർഗ്ഗവുംസസ്യവർഗ്ഗവും പുലരുന്നത്. ഒന്നിനും   ഒറ്റപെട്ടു പുലരാൻ കഴിയില്ല. ഒരു സസ്യത്തിന്റെ നിലനിൽപ്പിനായി മറ്റ് സസ്യങ്ങളും ജീവികളും ആവശ്യമാണ്. ഇങ്ങനെ അത്യോന്യവസ്‌ഥയിലൂടെ പുലരുമ്പോൾ പല മാറ്റങ്ങളും വരുന്നു. 
            മനുഷ്യൻ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മനുഷ്യന്റെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി വനങ്ങൾ നിർദ്ദയം നശിപ്പിക്കപ്പെടുന്നു. കാടുകൾ ഇല്ലാതാകുന്നതോടെ നമ്മുടെ ചുറ്റുപാടുകളെല്ലാം കോൺഗ്രീറ്റ് വനകളായി മാറുന്നു. ഈ ഒരു പ്രതിഭാസമായി തുടരുമ്പോൾ മാറ്റങ്ങളിൽ തുടർച്ച നഷ്ടപ്പെടുമ്പോൾ പരിസ്ഥിതി തകരാറിലായി എന്നു നാം പറയുന്നു. മനുഷ്യൻ കേവലം ഒരു ജീവിയാണ്. വിശേഷബുദ്ദിയുള്ള ഒരു ജീവി. പ്രകൃതിയിലെ ചൂടും, തണുപ്പും, കാറ്റു ഏൽക്കാതെ അവർക്ക് പുലർത്താൻ കഴിയില്ല. എന്നാൽ ആധുനിക ശാസ്ത്രം മനുഷ്യൻ പ്രകൃതിയെ   വരുതിയിലാക്കി എന്ന് അവകാശപ്പെടുന്നു. എന്നാൽ ചൂടിൽ നിന്നും രക്ഷനേടാൻ തണുപ്പും, തണുപ്പിൽ നിന്ന് മോചനം നേടാൻ ചൂടും കൃതിദമായി ഉണ്ടാക്കി. അണകെട്ടി വെള്ളം നിർത്തുകയും അപ്പാർട്ടുമെന്റുകൾ ഉയർത്തി ചേരിസ്ഥിതിക്ക് ദുരന്തം സൃഷ്ടിക്കുകയും വനം വെട്ടി വെളുപ്പിക്കുകയും ചെയ്യുമ്പോൾ പരിസ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകുന്നു. 
                  സുനാമിയും, വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും മനുഷ്യന് അഭിമുഖീകരിക്കേണ്ടി വരുന്നു. പ്രകൃതിയുടെ വെല്ലുവിളികൾ നേരിടുന്നതിൽ മനുഷ്യൻ നേരിടുന്ന വിജയത്തെ മനുഷ്യന്റെ പുരോഗതിയുടെ മാനദണ്ഡമായി സ്വീകരിക്കാറുണ്ട്. എന്നാൽ വ്യവസായത്തിന്റെ രംഗങ്ങളിൽ ഉണ്ടാകുന്ന നേട്ടങ്ങളുടെ പാർശ്വഫലങ്ങൾ പതുക്കെ പതുക്കെ പരിസ്ഥിതിയെ ബാധിക്കുകയും മനുഷ്യന്റെ നിലനിൽപ്പിനെ അപകടത്തിലാക്കുകയും ചെയ്യുന്നു. അതുപോലെ ശബ്ദമലിനീകരണം, ജലമലിനീകരണം, പരിസരമലിനീകരണം, അന്തരീക്ഷമലിനീകരണം അങ്ങനെ എല്ലാം മനുഷ്യന് നേരിടേണ്ടി വരുന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം അത് വലിച്ചെറിയുന്ന മണ്ണിന് ദോഷകരമാകുന്നു. ജൈവഘടനയെ ശക്തമായ മാറ്റം വരുത്താൻ പ്ലാസ്റ്റിക്കിനു കഴിയുന്നു. എൻഡോ  സർഫാൻ പോലുള്ള കീടനാശിനികൾ ജലത്തെ നശിപ്പിക്കുന്നു. പ്ലാസ്റ്റിക് ജലത്തിലെ ഓക്‌സിജന്റെ അളവ് നശിപ്പിക്കാൻ കഴിയും. വൻ വ്യവസായ സ്‌ഥാപനങ്ങൾ പുറത്തുവിടുന്ന പുക അന്തരീക്ഷത്തെ മലിനമാക്കുന്നു. പരിസ്ഥിതിയിൽ വന്ന തകരാറുമൂലം പല രോഗങ്ങളും ഉണ്ടാകുന്നു. പരിസ്ഥിതി മനുഷ്യന് അനുഗ്രഹമാവുന്ന വനങ്ങൾ ഉള്ളത് കൊണ്ടാണ്. മനുഷ്യൻ കൃഷിയുടെ കുറച്ചു വിളവ് കൂട്ടുന്നതിന് ധാരാളം രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നു
              
    വനസംരക്ഷണത്തിലൂടെ മാത്രമേ വനനശീകരണം തടയാൻ കഴിയൂ. ധനം സമ്പാദിക്കുന്നതിനായി മനുഷ്യൻ ഭൂമിയെ ചൂക്ഷണം ചെയ്യുമ്പോൾ  മാതൃത്വത്തെയാണ് നാം തകർക്കുന്നത്. 
         
         പരിസ്ഥിതിയെ സംരക്ഷിക്കുക, പരിസ്ഥിതി മലിനമാക്കാതിരിക്കുക.
പേര്= പുണ്യ ക്ലാസ്സ്= 9 c പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എസ് കെ വി എച്ച് എസ് എസ് നന്ദിയോട് സ്കൂൾ കോഡ്= 42029 ഉപജില്ല= പാലോട് ജില്ല= തിരുവനന്തപുരം തരം= ലേഖനം color= 1

}}