എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/അതിബുദ്ധി കാണിച്ച പൂച്ച

19:23, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44327! (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിബുദ്ധി കാണിച്ച പൂച്ച <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിബുദ്ധി കാണിച്ച പൂച്ച

ഒരിടത്ത് ഒരു കോഴിയും കുറെ കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ഒരു ദിവസം ഒരു പൂച്ച അവിടെ വന്നു. എനിക്കു വിശന്നിട്ടു വയ്യ എന്തെങ്കിലും തരുമോ, എന്ന് പൂച്ച പറഞ്ഞു. അപ്പോൾ കോഴിയമ്മ പറഞ്ഞു, എന്റെ കൈയിൽ ഒന്നുമില്ല. കിട്ടുക്കുറുക്കന്റെ വീട്ടിൽ പോയാൽ എന്തെങ്കിലും കിട്ടും. പൂച്ച അങ്ങനെ കിട്ടുക്കുറുക്കന്റെ വീട്ടിൽ പോയി. അവിടെ പോയപ്പോൾ കിട്ടുക്കുറുക്കൻ ഇല്ലായിരുന്നു. അങ്ങനെ വിഷമിച്ചു നിന്നപ്പോൾ ദൂരെ നിന്ന് ഒരു ചെന്നായ് വരുന്നതു കണ്ടു. പൂച്ചയുടെ അടുത്തെത്തിയ ചെന്നായ്ക്ക് നാവിൽ വെളളമൂറി. ചെന്നായ് പൂച്ചയെ ആക്രമിക്കാൻ ചാടിയപ്പോൾ പൂച്ച പറഞ്ഞു, ഞാൻ ഒരാളല്ലേ ഉളളൂ, നിനക്ക് നല്ല വിശപ്പുണ്ടെന്നു എനിക്കറിയാം. അവിടെ ആ മരങ്ങൾക്കിടയിൽ കോഴിയും കുഞ്ഞുങ്ങളും ഉണ്ട്. അവയെ നീ ആഹാരമാക്കൂ. ഇതു വിശ്വസിച്ച ചെന്നായ് കോഴിയേയും കുഞ്ഞുങ്ങളേയും ആകത്താക്കാൻ പോയി. അവിടെ പോയപ്പോൾ കോഴിയേയും കുഞ്ഞുങ്ങളേയും ഒന്നും കണ്ടില്ല. തന്നെ ചതിച്ച പൂച്ചയോടുളള ദേഷ്യം സഹിക്കാനാകാതെ തിരികെ വന്ന ചെന്നായ് ഒറ്റച്ചാട്ടത്തിൽ പൂച്ചയെ കടിച്ചുകീറി. അതിബുദ്ധി കാണിച്ച പൂച്ചയുടെ കാര്യം കഷ്ടത്തിലായി. ഇതിൽ നിന്നും നിങ്ങൾ എന്താണ് മനസ്സിലാക്കുന്നത്? അതിബുദ്ധി ആപത്ത്.

സാന്ദ്ര.എൽ.പി
3 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ