കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ക്വാറന്റൈൻ

19:13, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക്വാറന്റൈൻ

ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അനുഭവം. കാറും ബൈക്കും ഫാക്ടറികളും ഷോപ്പിംഗ് മാളുകളും.... എന്നിവ കൊണ്ട് വികസിച്ച നമ്മുടെ ഈ ലോകത്ത്. എല്ലാവരും ജോലികളുടെ തിരക്കിലായിരുന്നു. മറ്റുള്ളവരോട് നേരിട്ട് സംസാരിക്കുവാനോ , സൗഹൃദം പുലർത്തുന്നതിനോ കുട്ടികളെ ശ്രദ്ധിക്കുവാനോ ഒന്നിനും നേരം ഇല്ലായിരുന്നു. കുട്ടികളാകട്ടെ, pubg-യിലും മറ്റു വീഡിയോ ഗെയിംസിലും മുഴുകി ഇരിക്കുന്ന കാഴ്ചയാണ് എല്ലാ ഇടങ്ങളിലും കാണപ്പെടുന്നത്. വീടിനു പുറത്ത് കളിക്കാൻ ഇറങ്ങുന്ന കുട്ടികൾ വളരെ ചുരുക്കമാണ്. കൊറോണ ഉറവിടുന്നതിനു മുൻപ്, നാം എല്ലാവരും കരുതിയിരുന്നത് നെറ്റും വാഹനങ്ങളും ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും തുടങ്ങിയവ ഇല്ലാതെ ജീവിതം മുന്നോട്ടു പോകില്ല എന്നായിരുന്നു. അതൊരുപക്ഷേ ദൈവത്തിന്റെ പരീക്ഷണങ്ങളിൽ ഒന്നായിരിക്കും. "ഇപ്പോൾ ആർക്കും ജോലിയും കൂലിയും തിരക്കും ബഹളവും ഒന്നുമില്ല. "എല്ലാവരും വീട്ടിൽ ഒരേ ഇരിപ്പിാണ്. എല്ലാവരും മൊബൈലിൽ വാട്സ്ആപ്പിലും ഫേസ്‍ബുക്കിലും ഇൻസ്റ്റാഗ്രാമിലും വളരെ ആക്റ്റീവ് ആയി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. അതിലെ ഫേക്ക് ന്യൂസുകളും വീഡിയോകളും മറ്റു സന്ദേശങ്ങളും ഫേക്ക് ആണോ അല്ലയോ എന്നറിയാതെ ലൈക്കും ഷെയറും ചെയുന്നു. നാം അറിയാതെ തന്നെ നമ്മൾ ഒരു കുറ്റകൃത്യത്തിന് ഇരയാകുന്നു. നമ്മുടെ ഈ അശ്രദ്ധമൂലം മറ്റുള്ളവർക്ക് അതൊരാപത്തിന് കാരണമായി തീരാൻ ഇടയുണ്ട്. ഏതൊരു വാർത്തയുടെയും സത്യാവസ്ഥ എന്തെന്ന് മനസിലാക്കി, ശരിയായ വർത്തയാണെന്ന് ഉറപ്പ് വരുത്തിയതിന്റെ ശേഷം ഷെയർ ചെയ്യുവാൻ പരമാവധി ശ്രമിക്കുക. എന്തായാലും ഒരുകാര്യം ഈ ലോക്ക്ഡോൺ കാലഘട്ടത്തിൽ നിന്ന് മനസിലായി. തിരക്കില്ലാതെയും ജോലിയില്ലാതെയും ഷോപ്പിംഗ്‍മാളുകളും ബിവറേജുകളും റോഡിലെ വാഹനങ്ങളും മെട്രോയും ഫ്‌ളൈറ്റും മറ്റു യാത്രകൾ ഒന്നുമില്ലാതെയും ഈ ലോകത്തു ജീവിക്കാൻ സാധിക്കുമെന്നത്. ഈ സന്ദർഭത്തിൽ ഒറ്റകെട്ടായി പ്രവർത്തിച്ചു വരുന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും മറ്റു സ്റ്റാഫുകൾക്കും ആരോഗ്യമന്ത്രി ഷൈലജ ടീച്ചർക്കും മുഖ്യമന്ത്രി പിണറായി വിജയൻ സാറിനും എന്റെ BIG SALUTE.

ഹിബ.പി. എച്
8 E കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം