കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/കോവിഡ്-19
കോവിഡ്-19
കോവിസ്- 19- തുടർന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണം, വ്യക്തിശുചിത്വം എന്നിവ വളരെ ശ്രദ്ധയോടെ ചെയ്തു കൊണ്ടിരിക്കേണ്ട ഒരു സമയമാണിത്.ഈസാഹചര്യത്തിൽ ഒരു ചെറിയ കഥഞാനിവിടെ എഴുതാം കൊറോണ വ്യാപനം തടയുന്നതിനു വേണ്ടി ഒരു പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചിരുന്നു. എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്ന് പ്രാർത്ഥന നടത്തണമെന്ന് കോളനി നിവാസികളോട് അവിടുത്തെ സെക്രട്ടറി നിർദ്ദേശിച്ചിരുന്നു. പ്രാർത്ഥനയും കാര്യങ്ങളും വളരെ കൃത്യമായി എല്ലാവരും ചെയ്തു പിറ്റേ ദിവസം സെക്രട്ടറി എല്ലാ വീടുകളിലും പ്രാർത്ഥനയിൽ പങ്കെടുക്കാത്തത് ആരാണെന്ന് അന്വേഷിച്ചു ഒരോ വീട്ടലും അന്വേഷിച്ചപ്പോൾ സെക്രട്ടറിയുടെ വീട്ടിൽ അയാളുടെ മകനാണ് പ്രാർത്ഥനയിൽ പങ്കെടുക്കാത്തത് എന്ന് തെളിഞ്ഞു. അദ്ദേഹം വിവരം ആരാഞ്ഞപ്പോൾ കുട്ടി പറഞ്ഞു നമ്മൾ പ്രാർത്ഥനയിൽ പങ്കെടുത്തതു കൊണ്ടു മാത്രം പ്രയോജനം ഇല്ലല്ലോ അച്ഛാ, നമ്മുടെ വീടും പരിസരവും വൃത്തികേടായി കിടന്നിരുന്നു. ഞാനതെല്ലാം തൂത്തുവാരി മുറ്റമെല്ലാം അടിച്ചു വൃത്തിയാക്കി, കുളിച്ചു വന്നപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞിരുന്നു. അപ്പോൾ സെക്രട്ടറിക്കും വീട്ടുകാർക്കും വളരെ നാണക്കേടായി. അവർ സന്തോഷത്തോടെ കുട്ടിയെ അഭിനന്ദിക്കുകയും, അവരുടെ തെറ്റ് മനസ്സിലാക്കുകയും ചെയ്തു. നമ്മൾ സർക്കാരിന്റെ നിർദ്ദേശപ്രകാരം ,വീട്ടിലും, അതുപോലെ പുറത്തു നിന്ന് വന്നാലും വ്യക്തി ശുചിത്വം പാലിച്ച് വളരെ ജാഗ്രതയോടെ മുന്നോട്ട് പോയാലെ ഈ കോവിഡ - 19 എന്ന മഹാമാരിക്കെതിരെ ശക്തമായി പോരാടാൻ പറ്റുകയുള്ളൂ. എല്ലാവരും ജാഗ്രതയോടെ കോവിഡ്- 19നെതിരെ പ്രവർത്തിക്കുക.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |