(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയാം പ്രകൃതി
പരിസ്ഥിതിയെ ചൂഷണംചെയ്തു
മനുഷ്യനിന്നൊരുപാട് നേടി
പച്ചപ്പരവതാനി തീർത്തൊരു
പുൽമേടും വയലേലകളും
കോൺക്രീറ്റ് സൗധങ്ങളായി..
ഒരു വേള മനുഷ്യൻ മറന്നുപോയിന്നു
സഹജീവിധർമങ്ങളും ,
പരിസ്ഥിതി പരിപാലനവും ...
നടാം നമുക്കിന്നൊരു തൈ ,ഒരു മരം
അതിൻ വേരാഴ്ന്നിറങ്ങട്ടെ മണ്ണിലേക്ക്
ഉറച്ചു നിൽക്കട്ടെ മണ്ണും സധൈര്യം
പരിസ്ഥിതിയെ കാത്തിടാം
നമുക്കൊന്നായി കൈ കോർത്തിടാം
നല്ല നാളേക്കായി വരും തലമുറയ്ക്കായി
മലിനമാകാത്ത പരിസ്ഥിതിക്കായ് .......