തുഷാരാമൃതമാം തെളിവെള്ളം കോരി നിറച്ചൊരു കുമ്പിളായിരുന്നു ദേവീദേവന്മാരുടെ ഉപമാനങ്ങളാംപൂക്കളെ തോളിലേറ്റി അഭിമാനപൂർവ്വമായിരുന്നു ഞാൻ! പളുങ്കു പോൽ മിന്നിത്തിളങ്ങും കുളിർ തെന്നലായിരുന്നു ഞാൻ സൗന്ദര്യമോലും പ്രകൃതി തൻ കണ്ണുനീർ ഗ്രന്ഥിയായിരുന്നു ഞാൻ കോടാനുകോടി മീനുകളെ താരാട്ടുപാടിയുറക്കിയും എന്നാത്മകണങ്ങളൂട്ടിയും താലോലിച്ചിരുന്നൊരമ്മ ഞാൻ എങ്കിലോ ഈ മാലോകരെന്നെ വെറുമൊരുചപ്പു കട്ടയായ് മാറ്റി പുഴ ഞാനിന്നൊരു ജഡം എന്നിലെ പുഷ്പകുമാരിമാർ ഒന്നൊന്നായ് വിടചൊല്ലി എൻ മാറിലുറങ്ങിയോ രൊരു കോടി മത്സ്യങ്ങൾ വിഷബാധയേറ്റ ചോൽ ചത്തുപൊങ്ങി എന്നിലിനി ബാക്കിയൊരിത്തിരി ജീവൻ എന്റെ യാത്മം നിനക്കായ് തന്നിടാമതും വിടചൊല്ലുന്നു താമസംവിനാ ഇനിയും നുകരാനാവുമോ കുളിർ തെന്നലും പുഷ്പഗന്ധവും ഭൂവിന്റെ മിഴിനീരാം എന്നെയെന്തിനീ മനുഷ്യൻകൊല്ലുന്നു എന്തിനീ ക്രൂരത എന്നോടായ് നിങ്ങൾ