ജി.എച്ച്.എസ്. ആറളം ഫാം/അക്ഷരവൃക്ഷം/കൊറോണയും ഒമേഗാകീയും
കൊറോണയും ഒമേഗാകീയും
< |
ഗ്രീക്ക് അക്ഷരമാലയിലെ അവസാനത്തെ അക്ഷരമായതിനാൽ, പലപ്പോഴും ഒമേഗയെ പരിസമാപ്തി, അന്ത്യം എന്നിവയെ സൂചിപ്പിക്കാനായി ഉപയോഗിക്കാറുണ്ട്."
അപ്പുവിന് ചെറിയ പേടി ഉടലെടുത്തു - "ഇനി ഇതെന്റെ അവസാനം കാണാൻ വന്ന കീ ആയിരിക്കുമോ? " അപ്പു അവന്റെ റൂമിൽ കേറി. വാതിലടച്ചു. വാതിലിന്റെ ലോക്ക് അവൻ ശ്രദ്ധിച്ചു.. അവൻ പതിയെ കീ ആഹ് ഹോളിന്റെ ഉള്ളിലൂടെ കടത്തി നോക്കി. അപ്പുവിന്റെ ഹൃദയംകൂടുതൽ ശബ്ദത്തിൽ ഇടിക്കാൻ തുടങ്ങി. അത് ആഹ് ഹോളിൽ ശരിയായി കയറി. അപ്പു വിയർത്തൊലിച്ചു. പക്ഷെ മറ്റൊന്നും സംഭവിച്ചില്ല. അവൻ ഒരു നെടുവീർപ്പിട്ടു. അവൻ ആ വാതില് പതുക്കെ തുറന്നു അപ്പുവാകെ ഞെട്ടി തരിച്ചു പോയി. ആ വാതിലിന്റെ അപ്പുറത്ത് ഡൈനിങ്ങ് ഹോളിന്റെ സ്ഥാനത് ഇപ്പോ മുഴുവൻ പുക മാത്രം കൂടെ കൊടും തണുപ്പും. ഒരു ഫ്രീസറിലെന്ന പോലെ. അവൻ അവിടേക്ക് പേടിയോടെ നടന്നു.... തണുത്തു വിറച്ച രണ്ടു കൈകളും മേലെ അവൻ കൂട്ടിയുരക്കാൻ തുടങ്ങി. അവന്റെ ശ്വാസം ആ മുറികൾ നിറഞ്ഞു. "ഇത് എന്റെ അവസാനം മായിരിക്കുമോ? " അവന്റെ പേടി കൂടിക്കൂടി വന്നു. മുന്നിൽ ഒരു പെട്ടി കണ്ടു അതിന്റെ അടുത്തേക്ക് അവൻ നീങ്ങി വിറയോടെ അവൻ അത് കണ്ടു. അതിൽ എഴുതിയിരിക്കുന്നത് വായിച്ചു..... -കൊറോണ വാക്സിൻ. ~ അവൻ പെട്ടി പതിയെ തുറന്നു. " ഇത് മുഴുവൻ കൊറോണ വാക്സിനാണ് ഞാനിതാരോടാ പറയാ...? " ഒരു ചെറിയ വാക്സിൻ അവൻ ശ്രദ്ധയോടെ എടുത്തു "ഡാ..... അപ്പു. " പെട്ടന്നുള്ള ആ വിളികേട്ട് അവന്റെ കൈയിൽ നിന്ന് അത് താഴെ വീണപോലെ തോന്നി. ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ അമ്മ മുന്നിൽ നിൽക്കുന്നു. "എത്ര സമയമായടാ നിന്നെ വിളിക്കുന്നു, അതെങ്ങനെയാ രാത്രി മുഴുവൻ ആ കുന്ത്രാണ്ടത്തിലല്ലേ കളി പിന്നെയെങ്ങനെയാ", അമ്മയുടെ ശകാരം കേട്ട് അവൻ കണ്ണുതിരുമ്മി കിടക്കയിൽ നിന്ന് എഴുന്നേറ്റു. - " അപ്പൊ ഞാൻ കണ്ടത് വെറും സ്വപ്നം മാത്രമായിരുന്നോ? " അവൻ ഫോൺ നോക്കി സമയം 10മണി കഴിഞ്ഞിരിക്കുന്നു പല്ലു തേച്ചു ചായയും കുടിച്ചു അവൻ നെറ്റ്ഫ്ലിക്സ് ഓൺ ചെയ്തു. റൂമിലെ ഡോറിലേക്ക് അവൻ ഒന്നുകൂടി നോക്കി ആ ഒമേഗ കീ അവിടെ ഉണ്ടായിരുന്നെങ്കിൽ........
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |