ഒരു രാവു പുലരുമ്പോൾ ഇരുളിൽ നിന്ന് മറനീക്കി ഉയരുന്നു വിഷകണങ്ങൾ. ഉയരുന്നു പടരുന്നു എല്ലാടവും കൊയ്യുന്നു ജീവൻ; നിലയ്ക്കുന്നു ശ്വാസം. ഇല്ലതിൻ കണ്ണിൽ രാജ്യസീമ; മതമോ ധനമോ അധികാര ഗോപുരമോ അറിയാം പടരുവാൻ; ഭ്രാന്തമായി ഒന്നിൽ നിന്ന് ഒന്നിലേക്ക് ആളിപ്പടരുവാൻ; ഒത്തിരി പ്രാണനെ കാർന്നു തിന്നാൻ!! ലോകത്തെ കാർന്നു - തിന്നും മഹാമാരിയെ തൂത്തെറിയാം; അകലാം നമുക്കിന്ന്; ഒരു നാൾ അടുക്കുവാൻ; അനുസരിക്കാം ജനപാലകരെ അതിജീവിക്കാം നമുക്കീ നാളുകൾ വരവേൽക്കാം നല്ലൊരു നാളെയെ...
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത