Login (English) Help
സുന്ദരി കാമിനി മോഹിനി രൂപിണി അനശ്വരരായ ഒരു സുന്ദരി പെൺപൂവ് രംഭ തൻ മിഴികളും തുമ്പപ്പൂ പുഞ്ചിരി തിലോത്തമ തോറ്റിട്ടും കോകില തൂ മൊഴി മൂളുന്ന കന്യകയാരിവൾ ആരിവൾ. ഭൂമിയെന്നാണു നിൻ നാമമെന്നു കേട്ടപ്പോൾ അന്തിച്ചു പോയി ഞാൻ ദേവീ കടാക്ഷമേ സുന്ദരിയായൊരെൻ അംബികെ ദേവികേനിൻ പാദ ബിംബങ്ങൾ പ്രണമിക്കയായി ഞാൻ ലക്ഷോപലക്ഷം പുത്രികൾ പുത്രന്മാർ ഏവർക്കും ഒരുപോലെ തായയായിമാറിനി. നിൻ മരച്ചോട്ടിലെ കുട്ടിക്കളി കൊഞ്ചൽ മുത്തശ്ശി പൂങ്കഥ സ്നേഹ സല്ലാപവും തായയായി മാറി നീ മിത്രമായി മാറി നീ വഴികാട്ടിയായൊരെൻ- ദീപമായ്തെളിഞ്ഞു നി. നിൻ മരക്കൊമ്പിലെ ഊഞ്ഞാലിൽകണ്ടുഞാൻ എൻ ബാല്യം സ്മരണതൻ ആദ്യാക്ഷരങ്ങൾ അവധിക്കാലത്തിലെൻ- മിത്രമായി മാറിനീ നിൻ ചിറകേറി ഞാൻ ശലഭമായി പാറി പാറിപ്പറന്നു ഞാൻ കണ്ടു വിസ്മയം ഭൂമിയാം അമ്മതൻ വാത്സല്യ വിസ്മയം നിഴലായി നിന്നൊരെൻ കളിക്കൂട്ടുകാരി പ്രായമില്ലാത്ത ഒരു ജീവിത മിത്രമേ നിൻറെ രൂപ കാന്തി വർണിക്കയെന്നത് ജീവിത പുണ്യമായി കാണുന്നു ഇന്നുഞാൻ.