(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാപ്പ്
കാവും കുളങ്ങളും തോടും
കായലോളങ്ങൾ തൻ കാതിൽ
ചിലമ്പുന്ന കാറ്റും
കാറ്റിനൊപ്പം ചോടുവയ്ക്കും
മഴയും മരവും കുളിരുമുണ്ട്
അമ്മയാം വിശ്വപ്രകൃതി
നീ തന്ന സൗഭാഗ്യമെല്ലാം നന്മകൾ
നന്ദിയില്ലാക്കുട്ടങ്ങളായി നമ്മൾ
കാടുവെട്ടി , കാവുതീണ്ടി
പൂത്തുനിന്നൊരാ വർണപുഷ്പങ്ങൾ
ഇന്നിനി കാണാമറയത്തോ
അമ്മയെക്കാന്നു നമ്മൾ
നമ്മെത്തന്നെ കൊന്നൊടുക്കി
വായുവും വെള്ളവും മണ്ണും
നമ്മൾ തന്നെ മലിനമാക്കി
നമ്മുടെ ജീവവായു നമ്മുടെ അമ്മ
പ്രക്യതിയമ്മേ മാപ്പു തരൂ