16:28, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Byju(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗം
രോഗം വരാതിരിക്കാനുള്ള ശരീരത്തിന്റെ കഴിവിനെയാണ് രോഗപ്രതിരോധശേഷി എന്ന് പറയുന്നത്. നാം കഴിക്കുന്ന ആഹാരം ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടുകയും കുറക്കുകയും ചെയ്യുന്നു. കൂടുതലായി കൊഴുപ്പും വൈറ്റമിനുകളും ശരീരത്തിന് ആവശ്യമുണ്ട്. കുട്ടികളുടെ ശരീരത്തിന് 30 ശതമാനം കൊഴുപ്പ് ആവശ്യമാണ്.
നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനായി നമുക്ക് ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതിൽ ഒന്നാമത്തേത് ശരീര ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക എന്നുള്ളതാണ്. നന്നായി ഉറങ്ങുക. നല്ല ഉറക്കം ശരീരത്തിന് രോഗപ്രതിരോധശേഷി കൂട്ടുന്നു. ഉറക്കവും ആരോഗ്യവും തമ്മിൽ നല്ല ബന്ധമുണ്ട്. ധാരാളമായി പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുക കൊഴുപ്പടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുക.. നാരുകൾ അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ശീലമാക്കുക. ധാരാളം വെള്ളം കുടിക്കുക. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക. ലളിതമായ വ്യായാമങ്ങളിൽ ഏർപ്പെടുകയും മാനസിക പിരിമുറുക്കം കുറയ്ക്കാനായി കൊച്ചുകൊച്ചു വിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുക.
നമ്മുടെ ശരീരത്തിന് രോഗപ്രതിരോധശേഷി കുറഞ്ഞാൽ വ്യത്യസ്ത തരത്തിലുള്ള ബാക്ടീരിയ, വൈറസുകൾ തുടങ്ങിയവ ആക്രമിച്ചു കീഴ്പ്പെടുത്തുന്നു. രണ്ടു തരത്തിലുള്ള രോഗപ്രതിരോധശേഷി ആണ് ഉള്ളത്. ഒന്ന് ജന്മനാ ഉള്ളത്. മറ്റൊന്ന് ശരീരം ആർജിക്കുന്നത്. രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുമ്പോൾ നമ്മുടെ ശരീരം അതിനെ പ്രതിരോധിക്കാനായി ആന്റി ബോഡികൾ ഉൽപാദിപ്പിക്കുന്നു.
നമ്മുടെ ശരീരത്തിലെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന പ്രധാന വൈറ്റമിനുകൾ ആണ് വൈറ്റമിൻ ബി, വൈറ്റമിൻ സി, വൈറ്റമിൻ ഇ തുടങ്ങിയവ.