ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/അക്ഷരവൃക്ഷം/സന്തോഷം
സന്തോഷം
വെറുതെയിരുന്നു മടുത്തപ്പോൾ പുറത്തേക്കിറങ്ങിയതാണ്.എന്നാൽ ഇന്ന് കളിക്കാൻ ആരുമില്ലെന്ന് കണ്ട് ഇനിയെന്ത് എന്ന്ചിന്തിച്ചു നിന്നു.മഹാമാരിയുടെ കാലം.സ്വാതന്ത്ര്യത്തിലും അസ്യാതന്ത്ര്യം.ഏതോ ലോകത്ത് അകപ്പെട്ട പോലെ..ചുറ്റും നോക്കി. അപ്പോഴാണ് സയൻസ് ടീച്ചർ പരിസ്ഥിതി എത്ര മനോഹരമാണെന്ന് പറഞ്ഞുതന്നത് ഓർത്തത്.ഓ...താനിതുവരെ ഇവയെ കണ്ടിരുന്നില്ല. വീടിന്റെ പരിസരമാകെ വൃത്തികേടാണ്. അമ്മയോട് പറഞ്ഞാലോ.. വേണ്ട..ഇന്ന് സ്വയം വൃത്തിയാക്കാം.വൃത്തിയുടേയും സൂക്ഷ്മതയുടേയും ഒരു പാട് പാഠങ്ങൾ കേൾക്കുന്ന സമയമാണല്ലോ..ഒന്നുമില്ലെങ്കിലും അസുഖങ്ങളെ അകററി നിറുത്താമല്ലോ..തൊടിയിലെ മാവിൻ തൈ 'ഒന്നടുത്തുവരൂ' എന്ന് പറയുന്നുണ്ടോ?.കാലുകൾ ചലിച്ചു. ഏതോ അനുഭൂതി തന്നിൽ പ്രകടമാകുന്നത് അവൾ അറിഞ്ഞു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |