കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണയുടെ ആത്മകഥ

കൊറോണയുടെ ആത്മകഥ


 ഞാനാണ് കൊറോണ വൈറസ്. കുറച്ചു നാളായി എല്ലാവർക്കും ഞാനൊരു പേടി സ്വപ്നമാണ്. ഒരുപാട് വർഷമായി വൈദ്യശാസ്ത്ര മേഖല എന്നെ പഠിച്ചു വരികയാണ്. ആദ്യകാലത്ത് ആരും എന്നെ അത്ര ശ്രദ്ധിച്ചിരുന്നില്ല. എന്റെ കുടുംബത്തിൽ ആൽഫ, ബീറ്റ, ഗാമ എന്നിങ്ങനെ നാൽപ്പതോളം തരമുണ്ട്. ബീറ്റ കൊറോണവൈറസ് എന്ന ഞാനാണ് മനുഷ്യരിലും വവ്വാലുകളിലുമൊക്കെ കാണുന്നത്. പണ്ട് ഞാൻ സൃഷ്ടിക്കുന്ന ജലദോഷമൊന്നും അത്ര മാരകമായിരുന്നില്ല. എന്നാൽ, വൈദ്യശാസ്ത്ര മേഖല എന്നെ ഗൗരവത്തോടെ പഠിക്കാൻ തുടങ്ങുന്നത് 2002 ലാണ്. ചൈനയിലും മറ്റും സാർസ് കോവ് കൊറോണയായി ഞാൻ പ്രത്യക്ഷപ്പെട്ടതിനു ശേഷം. അതിനുശേഷം പിന്നീട് 2012 ൽ മധ്യപൂർവേഷ്യയിലാണ് ഞാൻ പ്രത്യക്ഷപ്പെട്ടത്. അന്ന് ഞാൻ കാരണം നിരവധി പേർ മരിച്ചു. പിന്നീട് ഞാൻ പ്രത്യക്ഷപ്പെടുന്നത് ഇപ്പോഴാണ്. ഏതു മഹാമാരിയെയും അതിജീവിക്കാനുള്ള കരുത്ത് വൈദ്യശാസ്ത്രത്തിനുണ്ടെന്ന ധാരണയെ അട്ടിമറിച്ച് കൊണ്ട് 2019 ഡിസംബർ 1 ന് ചൈനയിലെ വുഹാനിൽ. ഏഷ്യയിലും യൂറോപ്പിലും അമേരിക്കയിലും സാധാരണ ജീവിതം നിശ്ചലമാക്കി കോവിഡ് 19 പരത്തുന്ന കൊറോണ എന്നു പേരുള്ള സൂക്ഷ്മ ജീവിയായി. ഇന്ന് ലോകം മുഴുവൻ കാത്തിരിക്കുന്നത് കൊറോണ എന്ന എന്നെ കീഴടക്കി എന്ന വാർത്ത കേൾക2019 ഡിസംബർ 1 ന് ചൈനയിലെ വുഹാനിലാണ് ഞാൻ പ്രത്യക്ഷപ്പെട്ടത്. അങ്ങനെ പിന്നീട് ഓരോ ദിവസം കഴിയുന്തോറും അവിടെയുള്ള ആയിരക്കണക്കിന് മനുഷ്യരെ ഞാൻ കൊന്നൊടുക്കി. അവിടെയുള്ളവരുടെ സുരക്ഷയ്ക്കു വേണ്ടി നിയമപാലകർ അവിടെ ലോക് ഡൗൺ വരെ പ്രഖ്യാപിച്ചു. എന്നാൽ അവിടെയുള്ള ആളുകൾ എന്നെ അധികം കാര്യമാക്കിയില്ല. എല്ലാവരും എന്ന് പറയാൻ പറ്റില്ല. ചുരുക്കം ചിലർ. അവർ മറ്റ് സ്ഥലങ്ങളിലേക്ക് മാറി താമസിച്ചു. അവരുടെ കൂടെ ഞാനും പോയി. എന്നിട്ട് അവിടെയുള്ളവരുടെ ഉള്ളിലും ഞാൻ കടന്നു കൂടി. അങ്ങനെ ഞാൻ പിന്നീട് പല സ്ഥലങ്ങളിലേക്ക് പോയി പല മനുഷ്യരുടെ ഉള്ളിലും ഞാൻ കടന്നു കൂടി. പലരുടെയും ഉള്ളിൽ കടന്നു കൂടാൻ ശ്രമിച്ചത് പരാജയപ്പെടുകയും ചെയ്തു. ഇന്ന് ഞാൻ ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. എന്നെ തുരത്താൻ വേണ്ടി ലോകം മുഴുവൻ ഇന്ന് ഒറ്റക്കെട്ടായി നിൽക്കുകയാണ്എനിക്ക് വായുവിലൂടെ പകരാനാകില്ല. രോഗിയുടെ ശരീര സ്രവങ്ങളിലൂടെയാണ് ഞാൻ പുറത്തു കടക്കുന്നത്. വളരെ വേഗത്തിൽ വ്യാപിക്കുന്ന ഒരു വൈറസാണ് ഞാൻ. ഇനി വളരെ കുറച്ച് ദിവസം മാത്രമേ എനിക്ക് ജീവിക്കാൻ കഴിയുകയുള്ളൂ എന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവും ഇല്ല. ഓരോ ദിവസവും ഉണ്ടാവുന്ന രോഗികളെക്കാൾ കൂടുതൽ രോഗമുക്തരാണ്. അത് ലോക ജനതയുടെ വലിയൊരു കഴിവ് തന്നെയാണെന്ന കാര്യം ഞാനും സമ്മതിക്കുന്നു. തീർച്ചയായും അവർ എന്നെ തുരത്തുക തന്നെ ചെയ്യും. അതിന് ഇനി കുറച്ച് ദിവസങ്ങൾ മാത്രമേ ഉള്ളൂ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇപ്പോൾ താൽക്കാലികമായി ഞാൻ പോയാലും ഞാൻ തിരിച്ചു വരും. നിങ്ങൾ സുരക്ഷിതരായി ഇരിക്കുക..........
ഗായത്രി പ്രദീപൻ
7 ബി [[|കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം