ഇന്ന് മരങ്ങളില്ല
മലകളില്ല
പുഴകളില്ല
ഭൂമിയിൽ
എല്ലാം നികത്തുന്നു
എല്ലാം വിഷമയം
കെട്ടിടമുയരുന്നു
നീരുറവ വറ്റുന്നു
ദാഹജലത്തിനായ്
കേണിടുന്നൂ ,
ഇനിയൊരു പ്രളയത്തിൻ
സാക്ഷിയാകാതെ
പ്രണയിച്ചിടാമെന്നും
പെറ്റമ്മയെ,
ഒരു തൈ നടാം
ഒന്നായ് കൈകോർക്കാം
പ്രകൃതിയെ കാക്കാം
നല്ല നാളേയ്ക്കായ് .