അമ്മ


മഴയുടെ കിലുക്കം | കാതിൽ വന്നപ്പോൾ
അറിഞ്ഞില്ല അത് അമ്മയുടെ കണ്ണീരാണെന്ന് ...
ആ കണ്ണീരിൽ നീരാടിയപ്പോഴും അമ്മ എന്നെ ചേർത്തു പിടിച്ചു.
മരങ്ങളുടെ നിഴൽ നിലച്ച നിലത്ത് കളിച്ചപ്പോൾ അമ്മ കരഞ്ഞില്ല...
പക്ഷേ, ആ അവസ്ഥ
പിന്നീട് ഒരു പ്രളയത്തിൻ്റെ
രൂപത്തിൽ വരുമെന്ന് ആര് അറിഞ്ഞു ...
പക്ഷേ അതിജീവിച്ചു
അതിന് ശേഷം ഞാൻ അമ്മയെ വേദനിപ്പിച്ചില്ല.
പക്ഷേ അമ്മ കരഞ്ഞു
അത് സന്തോഷത്തിൻ്റെ
കണ്ണീരാണെന്ന് മാത്രം...

 

ഹവ്വ ഫാത്തിമ കെ ടി
2 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത