ഏച്ചൂർ വെസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

14:15, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

ചൈനയിൽ നിന്നായി പൊട്ടിപ്പിളർന്നൊരു
ലോകം വിറപ്പിച്ച മഹാമാരി
സൂര്യനസ്തമിക്കാത്ത സാമ്രാജ്യങ്ങളെ
കീഴടക്കുന്നു ആ മഹാമാരി
അമേരിക്കയെന്നൊരു വൻശക്തിയെയും
കീഴടക്കുന്നു ആ മഹാമാരി
അന്യഗ്രഹങ്ങളിൽ ജീവനുണ്ടോയെന്നു
പരീക്ഷണം നടത്തുന്നു മനുഷ്യന്മാർ
മനുഷ്യനെ വിഴുങ്ങുന്ന മഹാമാരിക്കുള്ള
മരുന്ന് കണ്ടുപിടിക്കാൻ മറന്നുപോയി
നമ്മൾ ഭയക്കാതിരിക്കുക കൊറോണയെ
തുരത്താൻ കരുതലാണത്യാവശ്യം
നമുക്ക് ശീലിക്കാം വ്യക്തിശുചിത്വം
നമുക്ക് സൃഷ്ടിക്കാം നല്ലൊരു സമൂഹത്തെ
നമുക്ക് പണിതുയർത്താം നല്ലൊരു കേരളം
നമുക്ക് തുരത്താം കൊറോണവൈറസിനെ
നമ്മൾ കേരളീയർ ..........
ലോകത്തിനെന്നും മാതൃകയായിടാം .........

മാളവിക .ടി
4 A ഏച്ചൂർ_വെസ്റ്റ്_യു_പി_സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത