മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

14:06, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

കേരളം. എന്റെ കേരളം. ദൈവത്തിന്റെ സ്വന്തം നാട്. എന്റെ കേരളത്തിന്‌ ഈ അവസ്ഥ ഒരിക്കലും വന്നു കൂടാ.. എന്താണെന്നല്ലേ അതെ നിങ്ങൾ വിചാരിക്കുന്നത് തന്നെ ഇപ്പോൾ എല്ലായിടത്തും ഹീറോ ആയി മാറിയ കൊറോണ. കൊറോണ വൈറസിനെ പറ്റിയാണ് ഞാൻ പറയുന്നത്. ലോകം ഒരു വിരൽ തുമ്പിലാണ്. ലോകത്തുള്ള എല്ലാ വിവരങ്ങളും നമുക്ക് അപ്പപ്പോൾ ലഭിക്കാൻ വിരൽ ഒന്നു അമർത്തിയാൽ മാത്രം മതി. ചൈനയിലെ വുഹാനിലാണ് ആദ്യം കൊറോണ വൈറസ് റിപ്പോർട്ട്‌ ചെയ്തത്. ചുമ, തൊണ്ടവേദന, തുമ്മൽ, പനി, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളാണ് ഈ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിച്ചാൽ ഉണ്ടാകുന്നത്. കൊറോണ ഒരുപാടു പേരുടെ ജീവനെടുത്തു. ഈ രോഗം വളരെ പെട്ടെന്നു തന്നെ മറ്റു പല രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഏറെ വൈകാതെ തന്നെ നമ്മുടെ ഇന്ത്യ മഹാരാജ്യത്തും ഈ രോഗം പടർന്നു പിടിച്ചു . താമസിയാതെ തന്നെ എന്റെ നാടായ കേരളത്തിലും ഇതു എത്തി ചേർന്നു. ഈ വൈറസ് സമ്പർക്കത്തി ലൂടെ പടരുന്നതു കൊണ്ട് രാജ്യം മുഴുവൻ ലോക്ക് ഡൌൺ ആയി പ്രഖ്യാപിച്ചു. കേരളത്തിലും ലോക്ക് ഡൌൺ ആണ്. അതുകൊണ്ട് ആരും പുറത്തിറങ്ങാറില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടിച്ചു കേസ് എടുക്കാൻ പോലീസുകാർ കാവലായി തന്നെയുണ്ട്. പുറത്തിറങ്ങുന്നവർ മുഖാവരണം ധരിക്കുക, കൂട്ടം ചേർന്ന് നിൽക്കരുത്, പൊതു സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കുക, തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും പൊത്തുക, കൈകൾ നന്നായി സോപ്പിട്ട് കഴുകുക., പൊതു സ്‌ദലങ്ങളിൽ തുപ്പാതിരിക്കുക ഇതെല്ലാം കൊറോണ പകരാതിരിക്കാൻ ഗവൺമെന്റ് നൽകുന്ന. മാർഗ്ഗനിർദ്ദേശങ്ങൾ ആണ്. കൂട്ടുകാരെ തീർച്ചയായും ഈ നിർദ്ദേശങ്ങൾ നിങ്ങൾ അനുസരിക്കണം. അങ്ങനെ കൊറോണ യെ നമ്മുടെ നാട്ടിൽ നിന്നും ഇല്ലാതാക്കാൻ കഴിയും. ഈ രോഗത്തെ തുടച്ചുനീക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന ഡോക്‌ടേഴ്‌സിനും സിസ്റ്റേഴ്സും മറ്റു സന്നദ്ധസംഘടനകൾക്കും എന്റെ വിലയേറിയ നന്ദി ഇതിനാൽ രേഖപ്പെടുത്തുന്നു പ്രകൃതിരമണീയമായ നമ്മുടെ കൊച്ചു കേരളത്തെ സമൃദ്ധി നിറഞ്ഞ നല്ലൊരു നാടായി വാർത്തെടുക്കാൻ നാം ഒറ്റക്കെട്ടായി ഒരുമിച്ച് പോരാടാം. ഗോഡ്സ് ഓൺ കൺട്രി എന്നാണല്ലോ നമ്മുടെ കേരളത്തിലെ വിശേഷിപ്പിക്കുന്നത്. ദൈവം നമ്മെ രക്ഷിക്കട്ടെ ഈ നാടിനെ രക്ഷിക്കട്ടെ. പടുത്തുയർത്താം കൂട്ടരെ നല്ലൊരു നാട്സുന്ദര കേരളം. രോഗങ്ങളില്ലാത്ത നല്ലൊരു കേരളത്തെ വാർത്തെടുക്കാൻ നമുക്ക് കഴിയുമാറാകട്ടെ.

ദേവ്നന്ദ്. സി
3 എ മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം