മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ബബ്ലു ഡബ്ലു

14:02, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബബ്ലു ഡബ്ലു

ഒരു കാട്ടിൽ രണ്ടു കുരങ്ങൻ മാർ താമസിച്ചിരുന്നു.അവരുടെ പേരായിരുന്നു ബബ്ലു ഡബ്ലു.ഒരു ദിവസം അവർ കളിച്ചു കൊണ്ടിരിക്കുമ്പോൾ അവർക്ക് വിശപ്പ് തോന്നി.അവർ ഭക്ഷണം തിരഞ്ഞ് നടക്കുമ്പോൾ മീനുത്തത്തയെ കണ്ടു.മീനുത്തത്തയുടെ വായിൽ ഒരു റൊട്ടി കഷ്ണം ഉണ്ടായിരുന്നു."മീനുത്തത്തെ നിന്റെ പാട്ടുകേട്ടിട്ട് എത്ര ദിവസമായി.ഒന്നു പാടാമോ."ബബ്ലു ചോദിച്ചു.മീനുതത്ത പാടാൻതുടങ്ങിയപ്പോൾ റൊട്ടിക്കഷ്ണം താഴെ വീണു.വീണ ഉടനെ ഡബ്ലു റൊടിക്കഷ്ണം എടുത്തു.ആ റൊട്ടിക്കഷ്ണത്തിനുവേണ്ടി അവർ അടികൂടി.ഇത് കണ്ടുകൊണ്ടിരുന്ന ഒരു കരടി പറഞ്ഞു."ആ റൊട്ടിക്കഷ്ണം എന്റെ കയ്യിൽ തരൂ. ഞാന് പകുതിയാക്കിത്തരാം."ഡബ്ലു റൊട്ടിക്കഷ്ണം കരടിയുടെ കയ്യിൽ കൊടുത്തതുംറൊട്ടിക്കഷ്ണംമുഴുവനായി കരടി തിന്നു തീർത്തു.എന്നിട്ട് പറഞ്ഞു."വേഗം ഓടിക്കോ അല്ലെങ്കിൽ നിങ്ങളേയും ഞാൻ തിന്നു കളയും."ഇത് കേട്ടതും ബബ്ലും ഡബ്ലും ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു.

അർഷിദ ടി വി
4 എ മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ