പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/വേനൽ പച്ച

13:56, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേനൽ പച്ച

മഞ്ഞുരുകുമീ വേനൽ കാലത്ത്
പുൽനാമ്പുകൾ ജീവനൊടുക്കുമീ നേരത്ത്
ഒരിറ്റു തണ്ണീർ കുടിക്കാൻ കഴിയാതെ
ഉള്ളിൽ തേങ്ങുന്നു.

കാറ്റിലൂടെ സഞ്ചരിക്കും ഓരോ
മണൽത്തരിയും
കടന്നുപോയ കാലത്തിനോർമ്മകൾ
എന്നിൽ ആഴ്ന്നിറങ്ങവേ

അറിയാതെ പഴിക്കുമീ കാലത്തെ
പച്ചത്തളിരിലകളെ കാണുവാൻ
മോഹമെന്നാരോ ഉരുവിടും
കാണാമറയത്ത്

ദുഃഖത്തിൻ അലകൾ ഓരോന്നായ്
വേദനിപ്പിക്കുമ്പോഴും തളരാതെ.

കഴിഞ്ഞുപോയ കാലത്തിൻ
സാന്ത്വനം തേടിയലയുന്ന
ജീവിതം എൻ മുന്നിലൊന്നായി
അതിലെ താളവും ചുവടും.

നന്ദകൃഷ്ണൻ
7 സി പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത