ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/വൃത്തിയുടെ മഹത്വം

വൃത്തിയുടെ മഹത്വം
         ഒരു ഗ്രാമത്തിൽ വേണുവും രാമുവും എന്ന് പേരുള്ള രണ്ടു കൂട്ടുകാർ  ഉണ്ടായിരുന്നു അവർ ഒരുമിച്ചായിരുന്നു സ്കൂളിൽ  പോയിരുന്നത് വേണു വൃത്തിയുള്ള കുട്ടിയായിരുന്നു എന്നാൽ രാമു ആകട്ടെ വൃത്തിയുടെ കാര്യത്തിൽ മടിയൻ ആയിരുന്നു പലപ്പോഴും രാമു കൈ കഴുകാതെ യാണ് ആഹാരം കഴിച്ചിരുന്നത് എന്നാൽ കൈ കഴുകിയതിനുശേഷമേ ആഹാരം കഴിക്കാവൂ എന്ന് വേണു  അവനെ ഓർമിപ്പിച്ചിരുന്നു  എന്നാൽ രാമു അതൊന്നും വകവച്ചില്ല  ഒരു ദിവസം   രാമുവിന് കലശലായ വയറു വേദന അവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വൃത്തിയില്ലാതെആഹാരം കഴിച്ചതാണ് അസുഖത്തിന് കാരണം എന്ന് ഡോക്ടർ പറഞ്ഞു  പിറ്റേന്ന്    വേണു രാമുവിനെ കാണാൻ  പോയി വേണുവിനെ  കണ്ടപ്പോൾ രാമുപറഞ്ഞു  കൂട്ടുകാരാ നീ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇന്നെനിക്ക് ഈ ഗതി വരില്ലായിരുന്നു ഒരു രോഗം വന്നു ചികിത്സിക്കുന്നതിനേക്കാൾ അത് വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതാണ് എന്നും ശുചിത്വം പാലിച്ചാലേ ആരോഗ്യവാനായി ജീവിക്കാൻ കഴിയുകയുള്ളൂ എന്നുംവേണു പറഞ്ഞു . ക്രമേണ രാമുവിൻറെഅസുഖം മാറി. അന്നുമുതൽ അവൻ വൃത്തിയുള്ള കുട്ടിയായി മാറി. വേണുവിനൊപ്പം സ്കൂളിൽ പോയി തുടങ്ങി.

Std2

അർഷാദ്.എസ്.
2 എ ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ