മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അപ്പുവിന്റെ സ്വപ്നം
അപ്പുവിന്റെ സ്വപ്നം
അപ്പു മൂന്നാം ക്ലസ്സിലാണ് പഠിക്കുന്നത് അവന്റെ സ്ക്കൂൾ ഒരു വയലിനക്കരെയാണ് .അവന്റെ സ്ക്കൂളിൽ ഒരു പരിപാടിയുണ്ടായിരുന്നു അന്ന് അപ്പുവും അവന്റെ സഹോദരിയായ അമ്മുവും ആ പരിപാടിയിൽ പല പരിപാടികളും അവതരിപ്പിച്ചു .അവരുടെ കൂടെ അമ്മുമ്മയും ഉണ്ടായിരുന്നു അമ്മു പരിപാടിയിൽ ആശംസ പറഞ്ഞു കുറച്ചു സമയത്തിന് ശേഷം ഒരു വർത്തകേട്ടത് നാളെ മുതൽ സ്‌കൂൾ അവധിയാണ് കോവിഡ് 19 എന്ന രോഗം നമ്മുടെ നാട്ടിലുണ്ട് അത് കൊണ്ട് എല്ലാ വിദ്യാലയകൾക്കും അവധിയാണ് .അപ്പുവും അമ്മുവും അവരുടെ വീട്ടിലേക്കു മടങ്ങി അവർ വിവരങ്ങൾ അമ്മയുടെ പറഞ്ഞു 'അമ്മ അവരുടെ പറഞ്ഞു നിങൾ രണ്ടുപേരും പുറത്തു പോയി കളിക്കരുത് .അപ്പുവിനും അമ്മുവിനും വല്ലാത്ത സങ്കടമായി അവർക്ക് പുറത്തുപോയി കളിക്കാൻകയ്യുന്നില്ല അവർക്ക് രണ്ടുപേർക്കും മടുപ്പ് അനുഭവപ്പെട്ടു ഒരു ദിവസം അപ്പു അച്ഛനെ സ്വപ്നം കണ്ടു അച്ഛൻ പറഞ്ഞു മോൻ എപ്പോഴാണ് എവിടെ വരുന്നത് പെട്ടെന്നു അപ്പു ഞെട്ടി ഉണർന്നു അമ്മയുടെ കാര്യം പറഞ്ഞു അപ്പോൾ 'അമ്മ പറഞ്ഞു കഴിന്ന വർഷം അച്ഛൻ വന്നപ്പോൾ നിങ്ങളുടെ സ്‌കൂൾ പൂട്ടിയാൽ അച്ഛന്റെ അടുത്തേക് നിങ്ങളെ കൂട്ടുമെന്ന് പറഞ്ഞിട്ടില്ലേ അതായിരിക്കും അങനെ സ്വപ്നം കണ്ടത്. അങ്ങനെ അപ്പു ഉറങ്ങാൻ തുടങ്ങി അവന്റെ മനസ്സിൽ പലചിന്തകളും വന്നു സ്‌കൂൾ വാർഷീകം അച്ഛനത്തെ അടുത്തേക് പോക് ,എല്ലാ പ്രതീക്ഷയും മറികടന്നു കൊറോണ എന്ന വൈറസ് നാട്ടിലും വന്നു അപ്പു മനസ്സിൽ പറഞ്ഞു എന്നാലും കൊറോണ ഇത് വല്ലാത്ത ചതിയായിപ്പോയി ഈ നശിച്ച കൊറോണ വന്നിലായിരുനെങ്കിൽ എന്റെ ആഗ്രഹം നടന്നേനേ .അച്ഛന്റെ കൂടെ ദുബായിലും ബീച്ചിലും മാളിലും പോയി സന്തോഷത്തോടെ കഴിയാമായിരുന്നു .
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |