മണ്ണിൽ മരങ്ങൾ നിറഞ്ഞിടേണം
പൂക്കൾ മരത്തിൽ വിരിഞ്ഞിടേണം
കായും കനിയും നിറഞ്ഞിടേണം
കാത്തു സൂക്ഷിച്ചു കരുത്തിടേണം.
തോടും പുഴയും നിറഞ്ഞിടേണം
വെള്ളം തുളുമ്പിയൊഴുകിടേണം
സസ്യവും ജീവജാലങ്ങളുമുണ്ടാകാൻ
ശുദ്ധം പരിസ്ഥിതിയെന്നും വേണം
നല്ല വികസനമെന്നുള്ള പേരിലായ്
ഇന്നും നാം നേടിടും നേട്ടങ്ങൾക്കുള്ളിലും
നന്നായ് പ്രകൃതി കാത്തുസൂക്ഷിച്ചെന്നാൽ
നിശ്ചയം നാളെ നമുക്ക് നന്മ...