എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട്/അക്ഷരവൃക്ഷം/ആയുധമില്ലാതെ

ആയുധമില്ലാതെ

            
കൂരിരുട്ടിന്റെ കറുപ്പാണെനിക്കിഷ്ടം
കാരിരുമ്പിന്റെ കൂടാണെനിക്കിഷ്ടം
 കണ്ണടച്ചു നോക്കുന്നതാണെനിക്കിഷ്ടം
കൺ തുറക്കാൻ വയ്യല്ലോ ഹാ! കഷ്ടം
കൺ തുറന്നാലോ ഹാ! നഷ്ടം പേടിയാകുന്നൂപുറത്തിറങ്ങാൻ
എനിക്കു പേടിയാകുന്നൂ
കൺതുറക്കാൻ
ഈ ഉലകം നശിപ്പിച്ചൂ നമ്മൾ - മനുജൻമാർ
അനുഭവിക്കുന്നൂ നമ്മൾ പ്രളയവും മഹാമാരിയും
കീഴടക്കാൻ കഴിയുന്നില്ല നമുക്കീ -
മൂർച്ഛിച്ച രോഗങ്ങൾ
ഈ ഭൂമിയിൽ നിന്നും
ഇനിയെന്തു ചെയ്യും നാം
ഇരിക്കുക ക്ഷമയോടെ
ഇനിയെങ്കിലും നമ്മൾ
മനുജൻമാർ പഠിക്കുമോ?
 ശ്രമിക്കാം നമുക്കീ ഭൂമിയെ
രക്ഷിക്കാൻ
കാത്തിരിക്കാം ഒരു നല്ല നാളേക്കായി .

 

                                       

   

നിരഞ്ജന പി വി
8 G എസ്.വി.വി.എച്ച്.എസ്.എസ്. പാലേമാട്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത