വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അവധിക്കാലം
അവധിക്കാലം
അമ്മു രണ്ടാം ക്ലാസ്സിലെ കുട്ടിയാണ് 'അവളിന്ന് വളരെ തിരക്കിലാണ്.കാരണം ഇന്നുമുതൽ സ്കൂൾ ഇല്ല. വീടും പരിസരവുമെല്ലാം വൃത്തിയാക്കാൻ മാഷ് പറഞ്ഞിട്ടുണ്ട്.. " നാടാകെ കൊറോണ രോഗം പടർന്നിട്ടുണ്ട് "അവൾ അമ്മയോട് പറഞ്ഞു. അതാണല്ലേ ഈ തിരക്കിൻ്റെ കാരണം അല്ലേ. നല്ലതു തന്നെ അമ്മ പറഞ്ഞു.അമ്മേ അച്ഛനോടും മറ്റും പറയണം എപ്പോഴും കൈ സോപ്പിട്ട് ഇടക്കിടക്ക് കഴുകാൻ' അതുവഴി രോഗാണു നശിക്കും പോലും അമ്മു പറഞ്ഞു. ശരിയാണ് മോള് പറഞ്ഞത്. അതു മാത്രമല്ല തുമ്മുമ്പോഴും ചുമക്കുമ്പോഴും നമ്മൾ മൂക്കും വായും തുണികൊണ്ട് മറച്ചു പിടിക്കുകയും വേണം മോളെ.അമ്മേ ഈ പറഞ്ഞ. എല്ലാ കാര്യങ്ങളും നമ്മൾ ശ്രദ്ധിച്ചാൽ 'രോഗം ഈ പടി കടന്നു വരില്ല അല്ലേ അമ്മേ. അതിനാണ് മോളെ ലോക്ക് ഡൗണും ബ്രേക്ക് ചെയിനും ഒക്കെ നമ്മൾ ഏറ്റെടുക്കേണ്ടത്. ഒക്കെ കേട്ട അമ്മുക്കുട്ടിഅമ്മയെയും വിളിച്ച് മുറ്റമടിക്കാനിറങ്ങി
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |