എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/ കൊറോണ എന്ന വില്ലൻ
കൊറോണ എന്ന വില്ലൻ കൊറോണ ഒരുതരം വൈറസാണ്. ആദ്യം ആരും അതിനെ പേടിച്ചില്ല. പല രാജ്യങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങിയപ്പോൾ അതിന്റെ ഗൗരവം മനസിലായി.
ലോക രാജ്യങ്ങൾ ഇതിന്റെ പിടിയിലായി. ഓരോ ദിവസവും മരണനിരക്ക് കൂടി വന്നു. കേരളംഇതിനെ ശക്തമായി നേരിടുന്നു. അതിനാൽ തന്നെ കേരളത്തിൽ കൊറോണ നിരക്ക് കുറഞ്ഞു. ഇതിനെ നേരിടണമെങ്കിൽ ആദ്യം വേണ്ടത് കൈ നന്നായി കഴുകുക എന്നതാണ്. ആവശ്യമില്ലാതെ കണ്ണിലും മൂക്കിലും തൊടുവാൻ പാടില്ല. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് കൈ നന്നായി ഉരതി കഴുകണം. രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും ഉള്ള സ്രവങ്ങൾ മണിക്കൂറുകളോളം അന്തരീക്ഷത്തിൽ തങ്ങി നിൽക്കും. കാർബോർഡ്, സ്റ്റീൽ തുടങ്ങിയ പ്രതലങ്ങളിലും ദിവസങ്ങളോളം ഈ വൈറസിന് ജീവിക്കാൻ കഴിയും. വൈറസ് ഏറ്റ ആൾക്ക് 14 ദിവ ദിവസത്തിനുശേഷമേ രോഗലക്ഷണങ്ങൾ കാണുകയുള്ളൂ. ഇൻകുബേഷൻ പീരീഡ് എന്നാണ് അതിനെ പറയാറ്. ജലദോഷം, ന്യൂമോണിയ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ശ്വാസനാളിയേയും ബാധിക്കും. പ്രതിരോധം കുറഞ്ഞ കുട്ടികളെയും, പ്രായമായവരെയും ആണ് ആണ് ഇവ കൂടുതലായി ആക്രമിക്കുന്നത്. അതിനാൽ ഇവർക്ക് കൂടുതൽ കരുതൽ വേണം. രോഗിയായ ആളുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇത് കൂടുതലായും പകരുന്നത്. പൊതുപരിപാടികളിൽ പങ്കെടുക്കാതിരിക്കുക , മാസ്ക് ധരിക്കുക, പുറത്ത് പോയാൽ കൈ സാനിറ്ററൈസ് ചെയ്യുക, സാമൂഹിക അകലം പാലിക്കുക എന്നിവയിലൂടെ നമുക്ക് കൊറോണയെ തുരത്താൻ കഴിയും.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |