എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/ആടുജീവിതം ആസ്വാദനക്കുറിപ്പ്

12:20, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആടുജീവിതം ആസ്വാദനക്കുറിപ്പ്

അപ്രതീക്ഷിതമായി വന്ന വേനലവധിയിൽ പുസ്തകങ്ങളായിരുന്നു എനിക്ക് കൂട്ട്.. കുറേ പുസ്തകങ്ങൾ വായിച്ചതിൽ പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ്റെ ആടുജീവിതം മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി.അതിലെ നായകനായ നജീബിൻ്റെ ജീവിതാവസ്ഥ മനസ്സിനെ വല്ലാതെ സ്പർശിച്ചു.... കൊവിഡ്. 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ലോക് ഡൗണായി സ്വന്തം വീട്ടിലിരിക്കാൻ തന്നെ പ്രയാസപ്പെടുമ്പോൾ.... മരുഭൂമിയിൽ തികച്ചും ഒറ്റപ്പെട്ട് മൃഗതുല്യമായ നരകജീവിതം നയിച്ച നജീബിൻ്റെ പൊള്ളിക്കുന്ന ജീവിതാനുഭവം ഉള്ള ആടുജീവിതം എന്ന നോവൽ വായിക്കുന്നത്.... ഒരു കാലത്ത് മലയാളിയുടെ സ്വപ്ന ഭൂമി ആയിരുന്നു ഗൾഫ് രാജ്യങ്ങൾ. അവിടെ പോയി രക്ഷപ്പെട്ടവരേക്കാളും കൂടുതൽ കഷ്ടപ്പെട്ടവരാണ്... അത്തരത്തിൽ കഷ്ടപ്പെട്ടവരുടെ പ്രതിനിധിയാണ് നജീബ്. ഒരു മനുഷ്യൻ്റെ ജീവിതത്തിൽ അനുഭവിക്കാവുന്ന എല്ലാ വേദനകളും, യാതനകളും, ഒറ്റപ്പെടലും, നിരാശയും, ദൗർഭാഗ്യവും.... നിറഞ്ഞതാണ് നജീബിൻ്റെ ജീവിതം... മരുഭൂമിയിൽ യാതൊരു സുഖ സൗകര്യങ്ങളും ഇല്ലാതെ മനുഷ്യ സഹവാസമില്ലാതെ ആടുകളുടെ കൂടെ മൃഗതുല്യ ജീവിതമാണ് അയാൾ നയിച്ചത്. ക്രൂരതയുടെ ആൾരൂപമായ ഉടമയുടെ കീഴിൽ അടിമയുടെ ജീവിതം... വീടുമായോ, കുടുമ്പവുമായോ യാതൊരു ബന്ധവുമില്ലാതെ പൊള്ളുന്ന മരുഭൂമിയിൽ... നരകതുല്യ ജീവിതം..എല്ലാ ആശയും നഷ്ടപ്പെട്ട് മരണം മുന്നിൽ കണ്ട് മരുഭൂമിയിൽ ഉഴലുന്ന ജീവിതം മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു... ജീവിതം മുഴുവൻ മരുഭൂമിയിൽ ഹോമിച്ച് ജീവനും കൊണ്ട് രക്ഷപ്പെടുന്ന ആ ഹതഭാഗ്യനായ മനുഷ്യൻ്റെ ജീവിഥ വ്യഥകൾ ഒരു നൊമ്പരമായി മനസ്സിനെ ഇപ്പോഴും പിന്തുടരുന്നു........


അഭിനന്ദ്.കെ
6 ഇ എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ