എ.എം.എൽ.പി.സ്കൂൾ പനക്കത്തായം/അക്ഷരവൃക്ഷം/കൊറോണ കള്ളൻ

12:19, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കള്ളൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കള്ളൻ

കൊറോണ നാടുവാണീടും കാലം
മനുഷ്യനെങ്ങുമേയൊന്നുപോലെ
തിക്കും തിരക്കും ബഹളമില്ല വാഹനാപകടം തീരെയില്ല
വട്ടം കൂടാനുമുല്ലസിക്കാനും
നാട്ടിൻപുറങ്ങളിലാരുമില്ല
ജങ്ക്ഫുഡ് ഉണ്ണുന്ന ചങ്കുകൾക്ക് കഞ്ഞി കുടിച്ചാലും സാരമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല കല്യാണത്തിൻ ജാഡ യില്ല
നേരമില്ലെന്നുള്ള തോന്നലില്ല
നേരമ്പോക്കോതുവാൻ കൂട്ടരില്ല
എല്ലാരും വീട്ടിൽ ഒതുങ്ങിനിന്നു കള്ളൻ കൊറോണ തളർന്നുവീണു
എല്ലാരും ഒന്നായി ചേർന്ന് നിന്നാൽ നന്നായി നമ്മൾ ജയിച്ചു വരും .
 

മുഹമ്മദ് തൻസിഹ്
3A എ എം എൽ പി സ്കൂൾ പനക്കത്തായം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത