തൈമാവ്
 

നീ വാടി വീണപ്പോൾ
പറിച്ചു നേരെ നട്ടത് ഞാനാണ്  !

അത് പ്രണയം കൊണ്ടാണ്.

നാളെ ഞാൻ ചിറകറ്റു വീഴുമ്പോൾ,
എനിക്ക് പുതച്ചുറങ്ങാൻ നിന്റെ -
ശിഖരങ്ങൾ ഉണ്ടാകുമെന്ന
ചിന്തയിൽ മൊട്ടിട്ട ഭ്രാന്തമായ -
പ്രണയം കൊണ്ട്.

തെക്കെപ്പുറത്തെ നിസ്സാരനായ -
തൈമാവിനോടുള്ള പ്രണയമാണത് ........

 

എബിന കെ എ
ഒൻപതാം തരം ഗവ. എച്ച് എസ് കുപ്പാടി
സുൽത്താൻ ബത്തേരി ഉപജില്ല
വയനട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത