തൃശ്ശൂർ
കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് തൃശൂര്‍ (തൃശ്ശിവപേരൂര്‍) . കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂര്‍ അറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ സ്ഥിതിചെയ്യുന്ന ഈ ജില്ലയ്ക്ക്‍ 3032 ച.കി. വിസ്തീര്‍ണ്ണമുണ്ട്. ആസ്ഥാനം തൃശൂര്‍ നഗരം ആണ്. നഗരത്തിന്റെ മദ്ധ്യഭാഗത്തായി ഒരു ചെറുകുന്നിന്‍പുറത്ത് ശ്രീവടക്കുംനാഥന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. തൃശൂര്‍ ജില്ലക്ക് ആകെ 5 താലൂക്കുകളാണ് (തൃശൂര്‍, മുകുന്ദപുരം,ചാവക്കാട്, കൊടുങ്ങല്ലൂര്‍, തലപ്പിള്ളി) ഉള്ളത്. ഇരിങ്ങാലക്കുട, ചാവക്കാട്, കൊടുങ്ങല്ലൂര്‍, ചാലക്കുടി, കുന്നംകുളം, ഗുരുവായൂര്‍ എന്നിവയാണ് മുന്‍സിപ്പാലിറ്റികള്‍. ജില്ലയില്‍ 17 ബ്ലോക്ക് പഞ്ചായത്തുകളും 92 ഗ്രാമപഞ്ചായത്തുകളും ഉണ്ട്. തൃശ്ശൂര്‍ പൂരം, വെടിക്കെട്ട്, പുലിക്കളി എന്നിവ വളരെ പ്രശസ്തമാണ്. ദിവാന്‍ ശങ്കരവാര്യരുടെ കാലത്താണ്(1840-56) പ്രധാന റോഡുകളും പാലങ്ങളും നിര്‍മ്മിക്കപ്പെട്ടത്. ഷൊര്‍ണൂരും എറണാകുളവും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന നാരോഗേജ് കൊച്ചിസര്‍ക്കാരിനുവേണ്ടി മദ്രാസ് റെയില്‍വെ കമ്പനി 1902ല്‍ പണിതീര്‍ത്തു. 1930-35ല്‍ കൊച്ചിന്‍ ഹാര്‍ബര്‍ വികസിപ്പിച്ചതോടെ അത് ബ്രോഡ്ഗേജാക്കി
പേരിനുപിന്നില്‍
പെരൂര്‍ അഥവാ പെരിയഊര്‍ (വലിയ നാട്) എന്നതിനോട് തിരുശിവ എന്ന വിശേഷണം ചേര്‍ന്നതാണ് യഥാര്‍ത്ഥത്തില്‍ തൃശ്ശിവപേരൂര്‍ ആയത് എന്ന് ചരിത്രകാരനായ വി.വി.കെ.വാലത്ത് തന്റെ പ്രസിദ്ധമായ കേരളത്തിലെ സ്ഥലചരിത്രങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ശൈവ മതത്തിന്റെ ദക്ഷിണേന്ത്യയിലേക്കുള്ള ചരിത്രപരമായ പ്രയാണത്തെയാണ് കേരളമാഹാതമ്യത്തില്‍ പറയുന്ന ഐതിഹ്യം ഭംഗ്യന്തരേണ സൂചിപ്പിക്കുന്നത്. ഐതിഹ്യം ശൈവമതത്തിന്റെ കേരളത്തിലേക്കുള്ള പ്രയാണത്തെയാണ്‍ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ചേര രാജാക്കന്മാരുടെ കാലം മുതല്‍ക്കേയുള്ള ചരിത്രം തൃശ്ശൂരിന്റെ രേഖപ്പെടുത്തിയ ചരിത്രത്തില്‍ പെടുന്നു. അന്ന് തലസ്ഥാനമായിരുന്നത് കൊടുങ്ങല്ലൂര്‍ (മുസിരിസ്, മഹോദയ പുരം,അന്യത്ര എന്നീ പേരുകളും ഉണ്ട്.) ആയിരുന്നു. തൃശ്ശൂരിന് ഇന്നത്തെ പ്രാധാന്യം ഉണ്ടായിരുന്നില്ല. പിന്നീട് അവസാനത്തെ പെരുമാള്‍ രാജ്യങ്ങള്‍ വിഭജിക്ക് തന്റെ ബന്ധുക്കള്‍ക്കും മറ്റും നല്കിയപ്പോഴാണ് തൃശ്ശൂര്‍ ഒരു തലസ്ഥാനം എന്ന് നിലയില്‍ വികസിച്ചത്. അന്നു മുതല്‍ കൊച്ചി രാജ്യത്തിന്റെ (പെരുമ്പടപ്പ് സ്വരൂപം) ഭാഗമായിരുന്നു തൃശ്ശൂര്‍. എന്നാല്‍ ക്രിസ്തുവിന് മുന്‍പു മുതല്‍ക്കേ മുതല്‍ ക്രിസ്തുവിന് പിന്‍പ് പതിനീട്ടാം നൂറ്റാണ്ടുകള്‍ വരെ നിരവധി കോട്ടകളും രാജാക്നമാര്‍ക്കും തൃശ്ശൂര്‍ ജില്ല സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഭാരതത്തിലെ ക്രിസ്ത്യാനികളുടെ കളിത്തൊട്ടിലായ കൊടുങ്ങല്ലൂര്‍ ക്രിസ്തീയ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനം വഹിച്ചിട്ടുണ്ട്. ക്രി.വ. 52 വിശുദ്ധ തോമസ്‌ശ്ലീഹ മാല്യങ്കരയില്‍ എത്തുകയും പിന്നീട് ഈ ജില്ലയിലെ മിക്ക സ്ഥലങ്ങളും സന്ദര്‍ശിക്കുകയും ചെയ്തു. പാലയൂര്‍ തീര്‍ത്ഥാടന കേന്ദ്രം പുത്തന്‍ പള്ളി അദ്ദേഹമാണ് നിര്‍മ്മിച്ചത് എന്നു കരുതുന്നു. ഇന്ത്യയിലെതന്നെ ആദ്യത്തേതെന്നു കരുതുന്ന മുസ്ലിം പള്ളി-കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളി- ഇതേ ജില്ലയില്‍ സ്ഥിതി ചെയ്യുന്നു.
വളരെകാലങ്ങള്‍ക്കു മുമ്പുതന്നെ തൃശൂര്‍ വളരെ വലിയ പഠനകേന്ദ്രമായി അറിയപ്പെട്ടിരുന്നു. ബ്രാഹ്മണരുടെ ആധിപത്യവും ഹിന്ദുമതത്തിന്റെ ആത്മീയ വളര്‍ച്ചയും തൃശൂര്‍ ഒരു സംസ്കൃത പഠനകേന്ദ്രമായി. ആദി ശങ്കരന്‍ അദ്വൈത പഠനം നടത്തിയത് ഇവിടെയാണ്. പഠനശേഷം അദ്ദേഹം ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും പിന്നീട് തിരിച്ചുവരുകയും ഇവിടെ സ്ത്ഥിരതാമസമാക്കുകയും ചെയ്തു. പിന്നീട് കുറച്ചുകാലങ്ങള്‍ക്കു ശേഷം അദ്ദേഹം സമാധിയാകുകയും ചെയ്തു. ശങ്കരാചാര്യരുടെ ശിഷ്യന്‍ മാരായ ഹസ്തമാലകര്‍, തോട്ടകര്‍, പത്മപാദര്‍, സുധാചര, തെക്കെമഠം, പടിഞ്ഞാറെമഠം, നടുവില്‍ മഠം, നടുവിന്നുള്ളില്‍ മഠം നഗരത്തില്‍ സ്ഥാപിക്കുകയുണ്ടായി.
1750 ക്രി.വ. മുതല്‍ 1762 വരെ തൃശ്ശൂരും, വടക്കുന്നാഥ ക്ഷേത്രവും സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു. വടക്കേക്കരകോവിലകം (ഇന്നത്തെ ശക്തന്‍ തമ്പുരാന്‍ കൊട്ടാരം ) ആയിരുന്നു അദ്ദേഹത്തിന്റെ കേന്ദ്രം. അതിനു മുന്‍പ് സാമൂതിരി കൊച്ചി രാജാവ് അന്ന് താമസിച്ചിരുന്ന വടക്കേക്കരകോവിലകം ഒരു തുള്ളി ചോര പോലും ചിന്താതെ പിടിച്ചത് ഒരു ചരിത്ര സംഭവമാണ്. തൃശ്ശൂരിനെ നമ്പൂതിരി പ്രബലരായിന്നതും കൊച്ചി രാജാവിനെ ധിക്കരിക്കാന്‍ പോന്നത്ര ശക്തികളായിരുന്നതും സാമൂതിരി മുതലെടുക്കുകയായിരുന്നു. അത്തരത്തിലൊരു നമ്പൂതിരിയായ പടിഞ്ഞാറ്റേടം നമ്പൂതിരിപ്പാടിന് ഒരു നാടുവാഴിയുടെ പദവി ഉള്ളയാളായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടേ ആരും അറിയാതെ സാമൂതിരി പടയാളികളുമായി കോട്ടക്കരികില്‍ വന്ന് പാര്‍ക്കുകയും രായ്ക്കുരാമാനം കോട്ട ഉപരോധിക്കുകയും രക്ഷയില്ലാതെ കൊച്ചീ രാജാവ് മുറിയടച്ചിട്ട് ഇരിപ്പാവുകയുമായിരുന്നു. എന്നാല്‍ ചില നമ്പൂതിരിമാര്‍ അദ്ദേഹത്തെ അവിടെ നിന്ന് അപായം ഒന്നു കൂടാതെ രക്ഷപ്പെടുത്താന്‍ സഹായിച്ചു.ശക്തന്‍ തമ്പുരാന്‍ വരുന്നതു വരെ സാമൂതിരി ഭക്തരായ വടക്കുംന്നാഥന്‍ , പെരുമ്മനം യോഗാതിരിപ്പാടുമാരുടെ കൈകളിലായി തൃശ്ശൂരിന്റെ ഭരണം ഇക്കാലത്താണ് ടിപ്പു സുല്‍ത്താന്‍കേരളത്തിലെത്തുന്നത്. 1789 തൃശ്ശൂരിനെ സംബന്ധിച്ച് ഭയാനകമായ് വര്‍ഷമായിരുന്നു. നിരവധി കെട്ടിടങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ഈ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ടു.
അതിനു ശേഷമാണ് ശക്തന്‍ തമ്പുരാന്‍ ഭരണം ഏറ്റെടുക്കുന്നത്.
ശക്തന്‍ തമ്പുരാന്‍ കൊട്ടാരമായിരുന്നു കൊച്ചി മഹാരാജാവായ ശക്തന്‍ തമ്പുരാന്റെ ഔദ്യോധിക വസതി. 1979ല്‍ കേരളത്തിന്റെ സാംസ്കാരിക സ്ഥലസ്ഥാനമായ തൃശുരിന്റെ പേരിനും പ്രശസ്തിക്കും കാരണം ശക്തന്‍ തമ്പുരാന്‍ എന്ന രാജ രാമവര്‍മ്മ യാണ്. ടിപ്പുസുല്‍ത്താന്‍റ്റെ പടയോട്ടക്കാലത്ത് ഉണ്ടായ നാശനഷ്ടങ്ങള്‍ പുന:രുദ്ധാരണം ചെയ്യ്ത് തൃശൂരിനെ പുതിയ രൂപത്തിലേക്കാക്കിയത് ശക്തന്‍ തമ്പുരാന്‍ ആണ്.
തൃശൂര്‍ ജില്ലയുടെ സിംഹഭാഗവും അതായത് ചാവക്കാട് ഒഴികെയുള്ള പ്രദേശങ്ങള്‍ മുമ്പ് കൊച്ചി സംസ്ഥാനത്തില്‍ ഉള്‍പ്പെട്ടിരുന്നു. ചാവക്കാട് മലബാറിലുമായിരുന്നു. കോവിലകത്തുംവാതുക്കല്‍ എന്നറിയപ്പെട്ടിരുന്ന 10 താലൂക്കുകളായ കൊച്ചിയെ വിഭജിച്ചിരുന്നു. 1860-ല് ഈ താലൂക്കുകള്‍ പുന:സംഘടിപ്പിച്ച് എണ്ണം ആറായി കുറച്ചു. 1949ല്‍ കൊച്ചി സംസ്ഥാനം തിരുവതാംകൂറുമായി സംയോജിപ്പിച്ചതോടെ തൃശൂര്‍ തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിത്തീര്‍ന്നു. ആറു താലൂക്കുകളും കോട്ടയം ജില്ലയുടെ ഭാഗമായ കുന്നത്തുനാട് താലൂക്കും ചേര്‍ത്താണ് തൃശ്ശൂര്‍ ജില്ല രൂപീകരിച്ചത്. 1956-ല്‍ കേരള സംസ്ഥാനപ്പിറവിയോടെ ജില്ലക്ക് ചില മാറ്റങ്ങളുണ്ടായി. ചില താലൂക്കുകള്‍ പുന:സംഘടിപ്പിക്കപ്പെട്ടു. അന്ന് തൃശൂരില്‍പ്പെട്ടിരുന്ന ചിറ്റൂര്‍ താലൂക്ക് പുതുതായി രൂപികരിക്കപ്പെട്ട പാലക്കാട് ജില്ലയോട് ചേര്‍ക്കുകയും, പഴയ മലബാര്‍ പ്രദേശമായിരുന്ന പൊന്നാനി താലൂക്കിന്റെ ചില ഭാഗങ്ങള്‍ (ഇന്നത്തെ ചാവക്കാട് താലൂക്ക്) തൃശൂര്‍ ജില്ലയോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്യ്തു. 1958-ഏപ്രില്‍ ഒന്നിന് കണയന്നൂര്‍, കൊച്ചി,കുന്നത്തുനാട് എന്നിവ വേര്‍പെടുത്തി എറണാകുളം ജില്ലയാക്കി.
ദക്ഷിണേന്ത്യയുടെ രാഷ്ടീയ ചരിത്രക്കാലത്ത് തൃശൂര്‍ ഒരു സുപ്രധാനഭാഗം വഹിക്കുകയുണ്ടായി. 1919ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഒരു നിര്‍വാഹകസംഘം തൃശൂരില്‍ രൂപീകരിക്കുകയുണ്ടായി. 1921ല്‍ പൗരവകാശ നിയമലഘനം നടത്തികൊണ്ട് ഒരുപാട് വ്യക്തികള്‍ അറസ്റ്റിലാകുകയും ജയിലിലകപ്പെടുകയും ഉണ്ടായി. ഗൂരുവായൂര്‍ സത്യാഗ്രഹം, വൈദ്യുതി സമരം, ഉത്തരവാദ ഭരണപ്രക്ഷോഭണം, പ്രജാമണ്ഡലം മുതലായ പ്രക്ഷോഭണങ്ങളും സമരങ്ങളും ജില്ലയില്‍ ജനകീയ പ്രസ്ഥാനങ്ങള്‍ ആഴത്തില്‍ വേരോടാനുതകിയ സംഭവങ്ങള്‍ ആണ്.
ഭൂമിശാസ്ത്രം
വിവിധ തരം ഭൂപ്രകൃതി ഉണ്ട്. മലകള്‍ മുതല്‍ കടല്‍ വരെ. കടലിനു സാമാന്തരമായി വീതികുറഞ്ഞ ഒട്ടേറ കായലുകള്‍ ഉണ്ട്. കിഴക്കുനിന്ന് ഒഴുകിവരുന്ന നദികളില്‍ പലതും ഈകായലുകളില്‍ ചേരുന്നു.ചേറ്റുവ, കോട്ടപ്പുറം എന്നീ സ്ഥലങ്ങളില്‍ ഈ കായലുകള്‍ക്ക് അഴിമുഖങ്ങളുണ്ട്. കടലിനു ചേര്‍ന്നുകാണുന്നത് മണല്‍പ്രദേശങ്ങള്‍ ആണ്. ഇതിനുതൊട്ടുകിഴക്കായി നെല്‍പ്പാടങ്ങളും തെങ്ങിന്‍ തോപ്പുകളും കാണാം. ഈ ഭൂവിഭാഗം പൊതുവെ ചതുപ്പുപ്രദേശങ്ങള്‍ ആണ്. പലപ്പോഴും ഇവിടെ കടല്‍വെള്ളപ്പൊക്കം അനുഭവപ്പെടാറുണ്ട്. ജില്ലയുടെ വടക്കേയറ്റം തലപ്പിള്ളി താലൂക്കില്‍ ചെറുകുന്നുകളുടെ ഒരു ശൃംഖല തന്നെയുണ്ട്. കോടശ്ശേരി മലകളില്‍ നിന്നുത്ഭവിക്കുന്ന ചാലക്കുടിപ്പുഴ കരുവന്നൂര്‍ പുഴ എന്നിവ തെക്കു ഭാഗത്തു കൂടെ ഒഴുകുന്നു.
അതിര്‍ത്തികള്‍
പടിഞ്ഞാറ് അറബിക്കടല്‍, വടക്ക് മലപ്പുറം ജില്ല, കിഴക്ക് പാലക്കാട് ജില്ല,തമിഴ്‌നാട് സംസ്ഥാനത്തിന്റെ കോയമ്പത്തൂര്‍ ജില്ല , തെക്ക് ഇടുക്കി ജില്ല, എറണാകുളം ജില്ല ജില്ലകള്‍ എന്നിവയാണ് തൃശൂര്‍ ജില്ലയുടെ അതിര്‍ത്തികള്‍
പ്രധാന നദികള്‍
ഭാരതപ്പുഴ,കരുവണ്ണൂര്‍ പുഴ,ചാലക്കുടിപ്പുഴ,കേച്ചേരിയാര്‍,കുറുമാലി പുഴ എന്നിവയാണ് പ്രധാന നദികള്‍.ഷോളയാര്‍,പറമ്പിക്കുളം,കരിയാര്‍, കാരപ്പാറ എന്നിവ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ ചാലക്കുടിപ്പുഴ പോഷകനദികള്‍ ആണ്. ഷോളയാര്‍.പെരിങ്ങല്‍കുത്ത് എന്നീ ജലവൈദ്യുത പദ്ധതികള്‍ ഇവിടെയാണ്. വടക്കാഞ്ചേരി പുഴയോടനുബന്ധിച്ചാണ് വാഴാനി ജലസേചന പദ്ധതി.
Thrissur |
Irinjalakuda |
Chavakkad |
{{{വിദ്യാഭ്യാസ ജില്ല4}}} |
തൃശ്ശൂർ ജില്ലയിലെ വിദ്യാലയങ്ങൾ | |
എൽ.പി.സ്കൂൾ | {{{എൽ.പി.സ്കൂൾ}}} |
യു.പി.സ്കൂൾ | {{{യു.പി.സ്കൂൾ}}} |
ഹൈസ്കൂൾ | {{{ഹൈസ്കൂൾ}}} |
ഹയർസെക്കണ്ടറി സ്കൂൾ | {{{ഹയർസെക്കണ്ടറി}}} |
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ | {{{വൊക്കേഷണൽ ഹയർസെക്കണ്ടറി}}} |
ടി.ടി.ഐ | {{{ടി.ടി.ഐകൾ}}} |
സ്പെഷ്യൽ സ്കൂൾ | {{{സ്പെഷ്യൽ സ്കൂളുകൾ}}} |
കേന്ദ്രീയ വിദ്യാലയം | {{{കേന്ദ്രീയ വിദ്യാലയങ്ങൾ}}} |
ജവഹർ നവോദയ വിദ്യാലയം | {{{ജവഹർ നവോദയ വിദ്യാലയങ്ങൾ}}} |
സി.ബി.എസ്.സി സ്കൂൾ | {{{സി.ബി.എസ്.സി വിദ്യാലയങ്ങൾ}}} |
ഐ.സി.എസ്.സി സ്കൂൾ | {{{ഐ.സി.എസ്.സി വിദ്യാലയങ്ങൾ}}} |