ഗവ.യു പി എസ് തൊളിക്കോട്/അക്ഷരവൃക്ഷം/വൃത്തി നമ്മുടെ സമ്പത്ത്

12:03, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി നമ്മുടെ സമ്പത്ത്

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ളഒരു വിശയമാണ് പരിസരശുചിത്വം. ആരോഗ്യമുള്ള ഒരു ജീവിതം നമുക്കുണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും, ശരീരവും,വീടും, പരിസരവും ഒരുപോലെ വൃത്തിയായി സൂക്ഷിക്കണം.എന്നാൽ ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുക.നാം നടന്നുവരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം ധാരാളമായുണ്ട്. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിൻെറ ഭാഗമാക്കുന്നു. അങ്ങനെ നമ്മൾ പലതരം രോഗങ്ങൾക്ക് അടിമപ്പെടുന്നു. ഇതിൽ നിന്നൊര് മോചനത്തിനു വേണ്ടി ശുചിത്വം നമ്മുടെ ജീവിതത്തിൻെറ ഭാഗമാക്കിയേ തീരൂ. ചെറുപ്പത്തിൽ തന്നെ കുട്ടികൾ ശുചിത്വത്തെ തൊട്ട് ബോധവാൻമാരായി ജീവിക്കണം. “ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ളകാലം" എന്നാണ് ചൊല്ല് അതിനാൽ ചെറുപ്പം തൊട്ടെ നാം നല്ലശീലമുള്ളവരായി ജീവിക്കണം. ദിവസവും രണ്ടുനേരം കുളിക്കുക, ഭക്ഷണത്തിന് മുൻപും പിൻപും കൈ കഴുകി വൃത്തിയാക്കുക, നഖം വെട്ടി വൃത്തിയാക്കുക,വൃത്തിയുള്ള വസ്ത്രം ധരിക്കുക എന്നിവ വ്യക്തി ശുചിത്വത്തിൻെറ ഭാഗമാണ്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കൽ, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കൽ, വെള്ളം കെട്ടികിടക്കാതിരിക്കൽ ഇങ്ങനെ നമുക്ക് പരിസരശുചിത്വം പാലിക്കാവുന്നതാണ്. ഒരാളുടെ വ്യക്തിത്വം മനസ്സിലാക്കാൻ കഴിയുന്നത് അവരവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്. അതിനാൽ ശുചിത്വം പാലിച്ച് നമുക്ക് നല്ല മനുഷ്യരായി ജീവിയ്ക്കാം.

ആഷിക്ക് മുഹമ്മദ്.എൻ.എം
1 A ഗവ.യു പി എസ് തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം