എ.യു.പി.എസ്. മലപ്പുറം/അക്ഷരവൃക്ഷം/ശ്രമിച്ചാൽ എന്തും നേടാം.

12:03, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശ്രമിച്ചാൽ എന്തും നേടാം.

കുറുഞ്ചി എന്ന ഗ്രാമം ഉണ്ടായിരുന്നു. അവർ നല്ല സന്തോഷത്തോടെ ജീവികുകയായിരുന്നു. അവരുടെ നാട്ടുരാജാവായിരുന്നു ചന്ദ്ര ഗുപ്തനായിരുന്നു. വളെരെ നല്ലവനും നീതിമാനും ആയിരുന്നു. ഗ്രാമീണരുടെ പ്രശ്നങ്ങൾ വളരെ നല്ല നിലയിൽ പരിഹരിച്ചിരുന്നു. രാജാവിന് മൂന്നു കുട്ടികൾ ഉണ്ടായിരുന്നു. അതിൽ ചെറിയ കുട്ടി ആൺ കുട്ടിയായിരുന്നു. അവനു മൂന്ന് വയസ്സായപ്പോൾ ഒരു പനി വന്നു നടക്കാൻ കഴിയാതെ ആയി. ഇത് ഗ്രാമിന്നർക്കും സങ്കടം ഉണ്ടാക്കി. എല്ലാ വൈദ്യന്മാരെയും കാണിച്ചിട്ട് അസുഖം ഭേദം ആയില്ല. രാജാവ് ദുഖിതാനായി. രാജാവ് കാട്ടിൽ പോയി തപസ്സു ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ തന്റെ ഗ്രാമം വിശ്വസ്തനായ കാര്യസ്ഥാനെ ഏല്പിച്ചു നാട്ടു രാജാവ് കാട്ടിൽ പോയി. കാട്ടിലെ ഒരു അരുവിയുടെ അടുത്തുള്ള ആൽ മരച്ചുവട്ടിൽ തപസ്സു ആരംഭിച്ചു. ദിവസങ്ങൾ കടന്നുപോയി. മാസങ്ങൾ കഴിഞ്ഞു. ഒരു ദിവസം രാജാവ് ഒരു സ്വപ്നം കണ്ടു. അതിൽ ദിവ്യനായ ഒരാൾ വന്നു ഒരു മരുന്ന് ഉണ്ടാകേണ്ട വിധം പറഞ്ഞു കൊടുത്തു. അതിനു വേണ്ട സാധനങൾ ഈ കാട്ടിൽ തന്നെ ഉണ്ട് എന്നും പറഞ്ഞു. രാജാവ് തപസ്സിൽ നിന്ന് ഉണർന്നു. എന്തായാലും മരുന്ന് ഉണ്ടാക്കാൻ ൻ രാജാവ് തീരുമാനിച്ചു. രാജാവ് ഒരാഴ്ച കൊണ്ട് മരുന്ന് ഉണ്ടാക്കി. ആ മരുന്നുമായി രാജാവ് തന്റെ നാട്ടിലേക്കു മടങ്ങി. രാജാവിനെ കണ്ടതിൽ ഗ്രാമീണർ സന്തോഷിച്ചു. രാജാവ് മരുന്ന് തന്റെ മകന് നൽകി. രണ്ടു ദിവസത്തിനുള്ളിൽ കുമാരൻ നടക്കാൻ തുടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോൾ കുമാരൻ മറ്റുകുട്ടികളെ പോലെ ഓടി ചാടി നടക്കാൻ തുടങ്ങി. ഇത് കണ്ടു രാജാവും രഞ്ജിയും ഗ്രാമവും സന്തോഷിച്ചു.

ഫാത്തിമത്തുൽ ഷഹാന കെ പി
3 C എ യു പി സ്‌കൂൾ മലപ്പുറം
മലപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ