പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/കാത്തിരിപ്പ്,

11:57, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിരിപ്പ്

ജനനത്തിനും മരണത്തിനുമിടയിൽ
അവസാനിക്കാത്തതെന്തോ അത്
കാത്തിരിപ്പ് തന്റെ പിഞ്ചു ചുണ്ടു പിളർന്ന്
അമ്മ പക്ഷിയെ തിരയുന്ന കുഞ്ഞിന്റെ
വിശപ്പിനു മുണ്ടൊരു കാത്തിരിപ്പ്
മൊട്ടിട്ട് നോക്കി മൂളുന്ന വണ്ടിന്റെ
ചിരിയിലുമുണ്ടൊരു കാത്തിരിപ്പ് തന്റെ
പ്രാണനെ കാത്തിരിക്കുന്ന പ്രണയിനിയുടെ
വിരഹത്തിലുമുണ്ടൊരു കാത്തിരിപ്പ്
ഒരിറ്റു ജലത്തിനായി കേഴുന്ന വരണ്ട
മണ്ണിനുമുണ്ടൊരു കാത്തിരിപ്പ് പുതു
മഴ കാത്തിരിക്കുന്ന വേഴാമ്പലിൽ
നല്ലൊരു നാളേക്കായുള്ള കാത്തിരിപ്പ്
മൊട്ടിന്റെ കാത്തിരിപ്പ് പൂവിലും പൂവിന്റെ
കാത്തിരിപ്പ് ഫലത്തിലും ഫലത്തിന്റെ
കാത്തിരിപ്പ് പക്ഷികളിലും നി ളുന്നു ദു:ഖം
സന്തോഷത്തെ കാത്തിരിക്കും പോലെ
ജീവിതം മരണത്തേയും കാത്തിരിക്കുന്നു
 

ശിവാനി എം രാജേഷ്
5 പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത