എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പരിസ്ഥിതി സൗഹാർദം ജീവിതത്തിന്റെ ആവശ്യകത
പരിസ്ഥിതി സൗഹാർദം ജീവിതത്തിന്റെ ആവശ്യകത
പരിസ്ഥിതി പ്രശ്‌നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. മനുഷ്യന്റെ ബൗദ്ധികമായ സാഹചര്യങ്ങളിലൂടെയുള്ള വികസനമാണ് മാനവ പുരോഗതി എന്ന സമവാക്യമാണ് ഇതിനു കാരണം.തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കു പരി ആർഭാടങ്ങളിലേക്കു മനുഷ്യൻ ശ്രദ്ധ തിരിയുമ്പോൾ നേടാവുന്ന ആവശ്യങ്ങളെ തൃപ്തിപ്പെടുത്തടുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. ചൂഷണം എന്നത് ഒരർത്ഥത്തിൽ മോഷണം തന്നെയാണ് .വൻ തോതിലുള്ള ഉത്പാത നത്തിനു പ്രകൃതി ചൂഷണത്തിന് അനിവാര്യമായി .ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്കു നിപതിച്ചു. എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണമായി പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറയ്ക്കുവാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായ പരിസ്ഥിതി പ്രശ്നങ്ങൾ പ്രതിദിനം വർധിക്കുന്നു .ഈയൊരു പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുകയും പ്രശ്ന പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുക എന്നത് നമ്മുടെ സാമൂഹിക ധാർമ്മിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്.
|