സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/മായചേച്ചി
മായചേച്ചി
വീടിനു തൊട്ടടുത്താണ് മായചേച്ചിയുടെ വീട്.പന്ത്രണ്ടാം ക്ലാസിലാണ് ഇപ്പോൾ പഠിക്കുന്നത്.ചേച്ചി സ്ക്കൂൾ വിട്ടു വന്നാലുടൻ അടുത്തുളള വായനശാലയിൽ പോയി ധാരാളം പുസ്തങ്ങൾ എടുത്തുകൊണ്ടുവരും.ഞങ്ങളുടെ ഏത് സംശയവും തീർത്ത് തരുന്നത് മയ ചേച്ചിയാണ്. വീട്ടിൽ ഉണ്ടകുന്ന മാലിന്യങ്ങൾ വഴിവക്കിൽ വലിച്ചെറിയാതെ ചെടികൾക്കും പച്ചക്കറിത്തോട്ടലും വളമായി ഉപയോഗിക്കാൻ ഞങ്ങളെ പഠിപ്പിച്ചത് ചേച്ചിയാണ്. ആഴ്ചയിൽ ഒരിക്കൽ ഞങ്ങളുടെ റോഡിലും കളിസ്ഥലത്തും കിടക്കുന്ന ചപ്പുചവറുകൾ,പ്ലാസ്റ്റിക മാലിന്യങ്ങൾ എന്നിവ വേർതിരിച്ച് കുടുംബശ്രീവഴി മാലിന്യങ്ങൾ ശേഖരിക്കുന്ന ചേച്ചിമാരെ എൽപ്പിക്കും. ലോകത്ത് കൊറോണ പടർന്നു പിടിച്ച നാളിൽ ഞങ്ങളുടെ നാട്ടിൽ എല്ലാ കവലകൾതോറും വെളളവും സോപ്പും സ്ഥാപിച്ചു.ഇത് പൊതുജനങ്ങൾക്ക് വളരെ ഉപകാതപ്രദമായി. വീദേശത്തുനിന്ന് തിരിച്ചുവരുന്ന ആളുകൾക്ക് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശവും പത്രത്തിലും ടീവിയിലും വരുന്ന വാർത്തകളും കാണിച്ച് ബോധവൽക്കരിച്ചു.അതിനാൽ രോഗം സമൂഹമധ്യത്തിലേയ്ക്ക് പടരുന്നത് തടയാൻ സാധിച്ചു.പന്ത്രണ്ടാം ക്ലാസ്സ് കഴിഞ്ഞാൽ ചേച്ചി ഉപരിപഠനത്തിന് പോകും.എനിക്ക് അതോർക്കുമ്പോൾ വലിയ സങ്കടമാണ്.ചേച്ചി പഠിക്കാൻ പോയാലും ഞങ്ങളെന്നും ചേച്ചിയെ ഓർക്കും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |