(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മണ്ണ്
മണ്ണൊരുക്കാം കൂട്ടരേ
മനസ്സൊരുക്കാം കൂട്ടരേ
മണ്ണിൽ നമ്മൾ
പണിയെടുത്തു
മുന്നേറാം കൂട്ടരേ
കിളച്ചു നേടിയ മണ്ണില്
കൊയ്തു നേടിയ നാടിതാ
മണ്ണിൽ നമ്മൾ
പണിയെടുത്തു
മുന്നേറാം കൂട്ടരേ
കരുത്തേകാൻ മണ്ണിന്
കാവലേകാം മണ്ണിന്
മണ്ണിൽ നമ്മൾ
പണിയെടുത്തു
മുന്നേറാം കൂട്ടരേ
മരങ്ങൾ വെട്ടി മുറിക്കല്ലേ
പ്ലാസ്റ്റിക് മണ്ണിൽ
കലർത്തല്ലേ
നമ്മുടെ നാടിനെ നാം
കാത്തിടേണം കൂട്ടരേ