വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം/അക്ഷരവൃക്ഷം/പ്രകൃതിയുടെ ഇന്ദ്രജാലം

11:08, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ ഇന്ദ്രജാലം

കുഞ്ഞുമോൾക്ക് ചിത്രശലഭങ്ങളെ വലിയ ഇഷ്ടമാണ്.തെന്നിത്തെന്നി പറന്നു പോകുന്ന ശലഭങ്ങൾ ഒരിടത്തും സ്ഥിരമായി ഇരിക്കുന്നത് അവൾ കണ്ടില്ല.മഞ്ഞച്ചിറകുള്ള ചെറിയ ശലഭങ്ങൾ ഇടയ്ക്കിടയ്ക്ക് പൂന്തോട്ടത്തിൽ വരാറുണ്ട്.പക്ഷേ ഇത്തവണ വന്നിരിക്കുന്ന് കറുപ്പിൽ നീലയും മഞ്ഞയും പൊട്ടുള്ള ശലഭമാണ്.അവൾ പടിയിറങ്ങി പൂന്തോട്ടത്തിലേക്ക് ചെന്നത്,ശലഭത്തെ പിടിക്കാനായിരുന്നില്ല, അടുത്ത് നിന്ന് അതിനെ കാണാനായിരുന്നു.ചെമ്പരത്തിപ്പൂവിൽ നിന്ന് അത് തെന്നി ഉയർന്ന് പോയത് തെച്ചി പൂങ്കുലയിലേക്കാണ്.അവിടെ നിന്നും പാറിപ്പറന്ന് വെളുത്ത മന്ദാരപ്പൂവിന്റെ ഇതളുകളിലേക്ക്.അവിടെ നിന്നും മൾബറിയുടെ തളിരിലകളിലേക്ക് പാറിപ്പറന്ന് വന്നിരുന്നു.കുഞ്ഞുമോളെ അതിശയിപ്പിച്ചു കൊണ്ട് അത് കുറച്ചുനേരം അവിടെ തന്നെയിരുന്നു.നല്ലോണം ഒന്ന് കാണാം എന്ന് കരുതി അവൾ അതിന്റെ അരികിലേക്ക് ചെന്നു.അവൾ അരികിലേക്ക് ചെന്നതും ശലഭം പാറിപ്പറന്ന് മതിലിനപ്പുറത്തേക്ക് പോയി.വളരെ വിഷമത്തോടെ അവൾ അച്ഛനരികിലേക്ക് ചെന്നു.അപ്പോഴും അച്ഛൻ പുസ്തകവായനയിൽ തന്നെയായിരുന്നു......അച്ഛന്റെ അരികിലേക്ക് ചെന്ന് അവൾ പതിയെ "അച്ഛാ" എന്ന് വിളിച്ചു.അയാൾ പുസ്തകം മാറ്റി വെച്ച് അവളെ തന്റെ മടിയിലേക്ക് ഇരുത്തി.അവൾ അച്ഛനോട് ചോദിച്ചു,”അച്ഛാ ഞാൻ മുറ്റത്തൊരു ചിത്രശലഭത്തെ കണ്ടു.സ്ഥിരം കാണുന്ന മഞ്ഞച്ചിറകുള്ള ചെറിയ ശലഭത്തെയല്ല....അതിലും ഭംഗിയുള്ളതായിരുന്നു......നല്ല ഭംഗിയായിരുന്നു അച്ഛാ അതിനെ കാണാൻ...അച്ഛാ ഒരു കാര്യം ചോദിക്കട്ടെ."”എന്താ മോളെ ?”അച്ഛാ ഈ ശലഭങ്ങളൊക്കെ എങ്ങനെയാ ഉണ്ടാകുന്നേ...."അതൊക്കെ പ്രകൃതിയുടെ ഒരു ഇന്ദ്രജാലമാണെന്ന് കുഞ്ഞുമോൾക്ക് അച്ഛൻ പറഞ്ഞു കൊടുത്തു.വീണ്ടും അവൾക്ക് സംശയമായി...ഇന്ദ്രജാലമോ അതെന്താ എന്നവൾ ചോദിച്ചു.ഇത്തവണ അച്ഛൻ ഉത്തരം വിശദമായി തന്നെയാണ് നൽകിയത്...."ശലഭങ്ങൾ ഇലകൾക്കിടയിൽ നമുക്ക് കാണാൻ പറ്റാത്ത രീതിയിൽ നൂറുകണക്കിന് മുട്ടകൾ ഇടും.ആ മുട്ടകൾ വിരിഞ്ഞ് പുഴുക്കളാകും ...പുഴുക്കൾ ഇലയൊക്കെ തിന്ന് കുറച്ചു നാളു കഴിയുമ്പോൾ ഇലയ്ക്കടിയിലോ ശിഖരത്തിലോ ഒരു കൂടു കൂട്ടി അതിൽ പാർക്കും.കുറേ നാളു കഴിഞ്ഞ് ആ കൂടു പൊട്ടിച്ച് ഭംഗിയുള്ള ചിത്രശലഭങ്ങളായി പുറത്തേക്ക് വരും....”അത് കേട്ട് അവൾക്ക് അതിശയമായി...ഇതാണല്ലോ അച്ഛാ ശരിക്കും ഇന്ദ്രജാലം....എന്ന് പറഞ്ഞ് അവൾ പയ്യെ അച്ഛന്റെ ദേഹത്തേക്ക് ചാഞ്ഞു.......


ഷിന്റാ
5 എ, വി.എച്ച്.എസ്. എസ് ഫോർ ഗേൾസ് തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ