സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ലോകം മുഴുവൻ ഇന്ന് കോവിഡ് 19 എന്ന കൊറോണ വൈറസിന്റെ പിടിയിലാണ്. ഒരു കാട്ടുതീപോലെ ദിനംപ്രതി ഇവ പടർന്നു പിടിക്കുമ്പോൾ മനുഷ്യർ ഭീതിയിലാണ്. എന്നാൽ ഭീതി അല്ല ആവശ്യം. കൊറോണാ വൈറസിനെ തുരത്താൻ രോഗപ്രതിരോധശക്തി വർധിപ്പിച്ചുകൊണ്ട് വേണ്ടവിധം മുൻകരുതലുകൾ സ്വീകരിക്കണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, സാനിടൈസർ ഉപയോഗിക്കുക തുടങ്ങിയ ബാഹ്യമായ മുൻകരുതലുകൾ സ്വീകരിക്കുക. എവിടെയെങ്കിലും പോകുന്നതിനു മുൻപും പോയി തിരിച്ചു വന്നതിനുശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക,. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. ഏതെങ്കിലും കാരണവശാൽ രോഗാണുക്കൾ ശരീരത്തിനുള്ളിൽ കടന്നാൽ, നമുക്ക് അതിനെ ഒന്നും തന്നെ ചെയ്യാൻ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ നാം ആന്തരികമായ മുൻകരുതലുകൾ കൂടി സ്വീകരിച്ചാലേ നമുക്ക് അതിനെ പ്രതിരോധിക്കാൻ കഴിയൂ. വൈറ്റമിൻ c ധാരാളമടങ്ങിയ നാരങ്ങ, ഓറഞ്ച്, നെല്ലിക്ക തുടങ്ങിയവ കഴിക്കുക. മിതമായ വ്യായാമം ചെയ്യുക. "എനിക്ക് രോഗം വരില്ല" എന്ന് സ്വയം തീരുമാനിച്ചു, യാതൊരുവിധ മുൻകരുതലുകളോ നടപടികളോ സ്വീകരിക്കാതെ നിസാരമായി കാണേണ്ട തല്ല ഇത്. ഒരല്പം ശ്രദ്ധ മാറിയാൽ ഏതുവിധേനയും നമ്മുടെ ഉള്ളിലേക്ക് ഈ രോഗാണുക്കൾ പ്രവേശിക്കും. അതുകൊണ്ടുതന്നെ ഭീതിയല്ല,ജാഗ്രതയാണ് വേണ്ടത്. തന്നാലാവും വിധം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുക. പണത്തിനു വേണ്ടി പ്രവർത്തിച്ചവ എല്ലാം ഉപേക്ഷിച്ച് ആരോഗ്യത്തിന് വേണ്ടി പ്രവർത്തിക്കണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |