അറിവിന്റെ നിറദീപമെന്നിൽ തെളിയിച്ച
ഗുരുനാഥനെന്നിലറിവ് പകർന്നേകി
മധുരിക്കും വസന്ത കാലത്ത് എന്റെ ഓർമ്മകൾ
എന്നിൽ വന്നു നിന്നു ,സ്നേഹത്തിൻ
ചങ്ങാതിമാരും വിദ്യ പകർന്നേകുന്ന ഗുരുനാഥനും
വിദ്യാലയമെന്ന കൊച്ചു കുടുംബവും
എന്നിൽ പുതുജീവൻ ഉണർത്തി
ഈ കൊച്ചു ജീവിതത്തിൽ എന്നിൽ
സ്നേഹത്തിൻ ദീപ്തി പകർന്നേകി
പടവെട്ടി മുന്നേറാൻ എന്നിൽ വിദ്യാലയം
ആ ചങ്ങാതിയെ എനിക്ക് പകർന്നേകി
എനിക്ക് മുന്നേറാനായി ചങ്ങാതി വഴിയൊരുക്കി
സുഖദുഃഖനിമിഷങ്ങളിൽ,കൊറോണയിൽ
തണൽവൃക്ഷമായെന്നിൽ വിദ്യ നിന്നു.