കളിത്തോഴി
കരുതി വെച്ചൊരാ ചിന്തകളിലൂന്നി ഞാൻ
കണ്ണടച്ചീടുന്നു പോയകാലത്തിൻ ഓർമ്മയിൽ
ഒരു തിരിഞ്ഞുനോട്ടത്തിൻ പിടച്ചിലിൽ
അന്നുതൊട്ടിന്നോളം കൂട്ടിനുണ്ടുനീ കളിക്കൂട്ടുകാരീ
പിച്ചവെച്ചൊരാ നാളിലെൻ കൈകളിൽ
വന്നതല്ലയോ നീ കളിപ്പാവയായ്
രാത്രിതൻ ഇരുളിൽ പിടഞ്ഞു ഞാൻ കരഞ്ഞീടുമ്പോൾ
മാറോറുറക്കി നീ തൊട്ടിലായി.......
കൂടെ നടന്നെന്റെ കൂടെപ്പിറപ്പായ്.....
ലോകത്തിൻ കളിത്തോഴി നീ പ്രകൃതീ
ദീർഘനാളായ് രോഗങ്ങൾ എന്നെ വേട്ടയാടിടുമ്പോൾ
നിന്നിലെ തളിരുകൾ പുതുജീവനായ് എന്റെ ഉള്ളിതിൽ
പഞ്ഞകുടിലിൽ ഞാൻ അന്നത്തിനായി കേണിടുമ്പോൾ
നിന്റെ കായ്കളെൻ നാവിനന്നമൃതുമായി
പോയകാലത്തിൻ ലാഘവത്തിൻ ഒടുക്കവും
മാഞ്ഞ മക്കൾ തന്നിലെ ചൂടിലും
ഒറ്റയാക്കപ്പെട്ട ഈ വൃദ്ധസദനത്തിലും
അന്നുതൊട്ടിന്നോളം കൂട്ടിനുണ്ടുനീ
അന്യോന്യം ഊന്നുവടിയായ്.......