എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ വിശ്രമ०

22:17, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssv (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വിശ്രമ० <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിശ്രമ०

കുറേ കാലങ്ങൾക്കു ശേഷമെങ്കിലു० എൻ്റെ മക്കൾ എന്നെ സ്നേഹിക്കാൻ തുടങ്ങിയല്ലോ. എത്ര കാലമായി ഞാനിതാഗ്രഹിക്കുന്നു.വിഷമുള്ള പുക നിന്നു ;എൻ്റെ വാന० ശുദ്ധമായി.മാലിന്യകുഴലുകളടച്ചു; എൻ്റെ ജല० ശുദ്ധമായി.മണ്ണുമാന്തിയന്ത്രങ്ങൾ ചലനമറ്റു ;എൻ്റെ പാടങ്ങളു० മലകളു० തളിർത്തു.ഇപ്പോൾ എല്ലാ० ശാന്തമാണ്.എൻ്റെ ദേഹത്തിലൂടുള്ള വാഹനപാച്ചിലുകൾ നന്നേ കുറഞ്ഞു.എൻ്റെ താങ്ങു० തണലുമായ മരങ്ങൾ ഉശിരോടെ നിൽക്കുന്നു. അതേ എൻ്റെ മക്കൾ- മനുഷ്യർ വിശ്രമത്തിലാണ്.ഇത് അവർ അർഹിക്കുന്ന ശിക്ഷ തന്നെ.എന്നോടു ചെയ്ത ക്രൂരതകൾക്കുള്ള ഫല०.എൻ്റെ നഷ്ടങ്ങൾ അവർ അറിഞ്ഞതേയില്ല.അത് എൻ്റേതു മാത്രമായിരുന്നു. എൻ്റെ സ്വത്തുക്കൾ- മരങ്ങൾ,മലകൾ,പുഴകൾ,വാന० എല്ലാ० അവരുടേതാക്കി.മണ്ണിനു മഴ ഓർമ്മയായി.എന്നിട്ടു० ഞാൻ സഹിച്ചു. അവരെ സ്നേഹിച്ചു.കാരണ० ഞാൻ അമ്മയല്ലേ.സർവ്വ०സഹയായ ഭൂമി.അവരുടെ തെറ്റുകൾ അവർ തന്നെ തിരിച്ചറിഞ്ഞു തുടങ്ങു०. സൃഷ്ടിയുടെ ഏഴാ० നാൾ ദൈവ० വിശ്രമിച്ചു. ഇന്ന് എൻ്റെ മക്കളു० വിശ്രമിക്കുന്നു. കരുതലോടെ ഉള്ള വിശ്രമ०.കാരണ० അവരുടെ കണ്ടുപിടുത്തങ്ങളു० സൃഷ്ടികളു० ദൈവത്തേക്കാൾ മഹത്തര० എന്നവർ വിശ്വസിച്ചു; അഹങ്കരിച്ചു.

അതുല്യ ആർ
9 B എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ