22:08, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ലോകമീ തറവാട്ടിൽ
മനുഷ്യനിന്നു വിളിക്കാതെ
വന്നൊരു വിരുന്നുകാരൻ കൊറോണ
മാനവ ജീവനുകളെ കൈകളിലേന്തി
സംഹാരതാണ്ഡവമാടീടുന്നു
വലിപ്പച്ചെറുപ്പമില്ലാതെ
മാനവനെ ഇന്ന് ലോക് ഡൗൺ
എന്ന ചങ്ങലയിൽ തളച്ചു
ബാല്യവും വാർദ്ധക്യവും
അവൻ്റെ മുന്നിൽ ഒരു പോൽ
മനുഷ്യ മാംസത്തെ കാർന്നു -
തിന്നുന്നൊരു കൊറോണ
കലികാലയുഗത്തിൽ പിറന്നൊരു
അസുരവിത്ത് നീ
നിപ്പയും പ്രളയവും തോറ്റു
പിന്മാറിയോരു നാട്ടിൽ
ജനിച്ചൊരു ജനത തൻ മുന്നിൽ
തോറ്റു മടങ്ങീടും നീ