സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/പൊരുതി മുന്നേറാം

22:01, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതി മുന്നേറാം


 തിന്മ, മനസിന് ശക്തി കൂട്ടുന്ന
കാലങ്ങളിൽ നിന്ന് പിന്മാറാൻ
നന്മതൻ കരങ്ങൾ പിടിച്ചു മുന്നേറാൻ
സർവേശ്വരൻ കരുതുന്നതാണോ ഇത്
       തീരദേശം ഇളക്കിമറിച്ച ഓഖിയെക്കാൾ
       കുറച്ചു ജീവൻ തിരികെയെടുത്ത
       നിപ്പായെന്ന ഭീതിയേക്കാൾ
      മാവേലിയേകാത്തിരുന്ന കേരളനാടിനു
     ദുരന്തമായി മാറിയ പ്രളയത്തേക്കാൾ
       ലോകം മുഴുവനും കണ്ണീരിലാഴ്ത്തി
       ലോകം മുഴുവനും ഇളക്കി മറിച്ചു
       ജീവനുകൾ ഒടുക്കി വാഴുന്ന കൊറോണ
      എന്നാലും എന്നാലും മുന്നോട്ടു മുന്നോട്ടു
       പൊരുതി കയറേണ്ട അവസരമിതു
 എല്ലാ ദുരന്തവും കണ്ണീരും
എല്ലാ ശാപവും ഭീഷണിയും
എതിരിടാൻ ശക്തരാണീ മനുഷ്യമക്കൾ
കൈകോർത്തു നേരിടാൻ
ശക്തരാണീ മനുഷ്യമക്കൾ
ഇതുമൊരോർമയായി കടന്നുപോകും
എഴുതപ്പെട്ട ഒരോർമയായി കടന്നുപോകും
കൊറോണ ഒരോർമയായി കടന്നുപോകും

ബ്രെന്ഡ
10 ഡി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത