ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/അത്യാഗ്രഹം

21:59, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അത്യാഗ്രഹം

മനുഷ്യജീവിതത്തെ നരകതുല്യമാക്കി മാറ്റുന്ന ഒരു ദുശ്ശീലമാണ് അത്യാഗ്രഹം. എത്ര സമ്പാദിച്ചാലും മനുഷ്യന്റെ അത്യാഗ്രഹത്തിന് അവസാനം ഉണ്ടാകില്ല. പത്തു കിട്ടിയാൽ നൂറിനു മോഹം. നൂറു കിട്ടിയാൽ ആയിരത്തിനുമോഹം. ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങൾക്കും ആവശ്യമുള്ളതെല്ലാം ഈശ്വരൻ നൽകിയിട്ടുണ്ട്. പക്ഷേ അത്യാഗ്രഹം കാരണം ചിലർ മറ്റുള്ളവർക്ക് കിട്ടേണ്ടതു കൂടി സ്വന്തമാക്കുന്നു. എന്നാൽ ഈ ലോകത്തുള്ളതെല്ലാം ഇനിയും അധികം വേണമെന്ന് ചിന്തിക്കുന്നത് അധർമ്മമാണ്. നമ്മുടെ പക്കൽ ഉള്ളതുകൊണ്ട് തൃപ്തരാകാനും ആഗ്രഹങ്ങൾ അതിരുവിടാത്തവണ്ണം അവയെ നിയന്ത്രിക്കാൻ നമ്മൾ പഠിക്കണം.

തേജസ് കൃഷ്ണ
3B ജി.എൽ.പി.സ്ക്കൂൾ, കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


ലേഖനം

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം