വെള്ളോറ എ യു പി സ്കൂൾ/അക്ഷരവൃക്ഷം/സ്വാതന്ത്ര്യം
സ്വാതന്ത്ര്യം
ഓ എത്ര നാളായി സ്കൂൾ അടച്ചിട്ട്. കൊറോണയെ പേടിച്ചു ആരും പുറത്തിറങ്ങുന്നുമില്ല. എന്നാലും ചിലപ്പോ കിച്ചു വരും. കുറച്ചു നേരം കളിക്കും തിരിച്ചുപോകും. രണ്ടു ദിവസമായി അവനെയും കാണാനില്ല. ഞാൻ പുറത്തിറങ്ങി ചെറിയ കുളത്തിലെ ഗപ്പികളെ കുറെ നേരം നോക്കിനിന്നു. അപ്പോഴാണ് ആ അത്ഭുതം ഞാൻ ശ്രദ്ധിച്ചത്. എന്റെ ഗപ്പി പ്രസവിച്ചിരിക്കുന്നു. എത്രയാ കുഞ്ഞുങ്ങൾ. "അമ്മേ, എന്റെ ഗപ്പി പ്രസവിച്ചു. എത്രയാ കുഞ്ഞുങ്ങൾ !". എല്ലാവരും ഓടിവന്നു, കുഞ്ഞുങ്ങളെ കാണാൻ. അവരെല്ലാം തിരിച്ചുപോയി. ഞാൻ കുറേ നേരം കൂടി ഗപ്പി കുഞ്ഞുങ്ങൾക്ക് കൂട്ടായി. "മോനേ " അമ്മ വിളിക്കുന്നു. "മോനേ നിന്റെ കിച്ചൂന് സുഖമില്ല പോലും "
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |