Login (English) Help
ഞാനെന്നുമുണരുന്നു നേത്രങ്ങളിൽനിന്ന് കണ്ണീരു വാർക്കുന്ന നേരങ്ങളിൽ ആഴത്തിൽ താഴ്ത്തിയ സ്നേഹത്തിൻ വേരുകളെ കൊത്തികൊണ്ടോടിയ നിമിഷങ്ങളെ കുടിയനായ് അലസനായ് അലറികൊണ്ടോടുന്നെൻ എന്റെ അച്ഛനെ ഞാനിന്നു ഓർക്കുകയായ് ജീവന് തുല്യമായ് സ്നേഹിച്ച അമ്മയെ കൊല്ലുന്ന കാഴ്ചകൾ മറക്കുകയില്ല എന്നിൽ വളർന്ന പൊന്നിൻ പതക്കങ്ങൾ മിന്നാതെ മിന്നാതെ മാഞ്ഞുവല്ലോ ആർക്കുവേണുമീ തടവറക്കുള്ളിലെ തേങ്ങുന്ന പൈതലെ ഞാനെന്നും കാണും കിനാക്കളിൽപോലും അമ്മവന്നെന്റെ മനം നിറയ്ക്കും തളിരിന്റെ കുളിരായ അമ്മയെ കാണുമ്പോൾ മായാലോകത്തിലെത്തിപ്പെടും അടിയും തൊഴിയുമായ് ശൗര്യം കാട്ടുന്ന അച്ഛനെൻ ഉറക്കം കെടുത്തിടുന്നു അമ്മയോടൊപ്പം ഞാനിന്നു പോകയായ് സ്വർഗ്ഗത്തിൻ കാഴ്ചകൾ കാണുവാനായി എന്തിനാ ഈ കുഞ്ഞു ജീവനീ ലോകത്ത് ആരുമില്ലാത്തോരു ആത്മാവുമായ് ഇതുപോലെ ഇതുപോലെ ആരുമീ ലോകത്ത് കാണരുതെന്നി കിനാവുമായി. ജീവനെ കൊല്ലുമീ രാക്ഷസ ലഹരിയെ മറക്കൂ മറക്കൂ എൻ സോദരരെ ലഹരിയില്ലാത്തൊരു നാളേക്കുവേണ്ടി കണ്ണേ മടങ്ങുക കണ്ണേ മടങ്ങുക.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത