ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/നാളെയ്ക്കായി കരുതീടാം
നാളെയ്ക്കായി കരുതീടാം
ഈ ജീവിയും അതിലെ എല്ലാ ജീവജാലങ്ങളും പരസ്പര ബന്ധിതമായാണ് നിലനിൽക്കുന്നത്. ഇവിടെ ജീവൻ നിലനിൽക്കുന്നതിന് ഏറ്റവും അനുയോജ്യമായ പ്രാണവായു നോക്കാൻ സസ്യങ്ങൾക്കേ സാധിക്കുകയുള്ളൂ. നമ്മുടെ ഭക്ഷ്യശൃംഖല - യിൽ മറ്റ് ജീവജാലങ്ങൾക്ക് എത്രമാത്രം പങ്കുണ്ടെന്ന് ശാസ്ത്രത്തിൽ നാം പഠിക്കുന്നതാണല്ലൊ. മൻുഷ്യനൊഴികെ മറ്റെല്ലാ ജീവജാലങ്ങളും മരിച്ച് മണ്ണടിയുമ്പോൾ അവ ഉപയോഗിച്ചതിലും കൂടുതൽ വിഭവങ്ങൾ ഭൂമിക്ക് നൽകിയാണ് മടങ്ങുന്നത്. മനുഷ്യൻ അങ്ങനെ ചെയ്യാറില്ല. ഇവിടത്തെ വിഭവങ്ങൾ അപഹരിക്കുകയാണ് ചെയ്യുന്നത്. ഈ ഭൂമിയിലെ മറ്റാരും ഉപയോഗിക്കാത്ത സാധനങ്ങളാണ് മനുഷ്യൻ ഉപയോഗിക്കുന്നത്. കൽക്കരി , പെട്രോളിയം , ലോഹങ്ങൾ എന്നിന ഇതിന് ഉദാഹരണങ്ങളാണ്. അല്പകാലം മുമ്പ് വരെ അനന്തം എന്ന് നാം കരുതിയ സാധനങ്ങൾ ഇന്ന് അപ്രാപ്യങ്ങളാകുന്നു. എന്തിനേറെ ശുദ്ധവായു , ശുദ്ധജലം എന്നിവയിൽ പോലും നാം വഞ്ചിതരായിരിക്കുകയാണ്. ഇത് മനുഷ്യരുടെ മാത്രമല്ല മറ്റ് ജീവജാലങ്ങളുടേയും നിലനില്പിനെ ബാധിക്കുന്നു. ഇത് ഭൂമിയുടെ നിലനിൽപിനെത്തന്നെ വിപരീതമായി ബാധിക്കുന്നു. അങ്ങനെ ഇനി വരുന്ന തലമുറയ്ക്ക് മാത്രമല്ല ഈ തലമുറയുടേയും വാസം സാധ്യമല്ലാതായിരിക്കുന്നു. ഇത് തടയേണ്ടതല്ലേ ? മഹാത്മജി ഇതിനെപ്പറ്റി പതിറ്റാണ്ടുകൾക്ക് മുന്നേ പറഞ്ഞിരുന്നു " ഭൂമിയിലെ” എല്ലാ മനുഷ്യരുടേയും ആവശ്യമുള്ള വിഭവങ്ങൾ ഈ ഭൂമിയിൽ ഉണ്ട് , എന്നാൽ ഒരാളുടെ അത്യാഗ്രഹത്തിനുള്ള വിഭവങ്ങൾ ഇവിടെ ഇല്ല. ” . ഇതാകട്ടെ നമ്മുടെ ആപ്തവാക്യം. ഇനിയും അനേകായിരം തലമുറകൾ കടന്ന് പോകേണ്ട ഈ മണ്ണിൽ അവർക്ക് ജീവിക്കാനാവാത്ത വിധം എല്ലാം ഉപയോഗിച്ച് തീർക്കാൻ ആരാണ് നമുക്ക് അധികാരം തന്നത് ? നമ്മുടെ ആഹാരം , ഭക്ഷണം ,വസ്ത്രം , യാത്ര എല്ലാത്തിലും അനാവശ്യ ഉപഭോഗം കുറയ്ക്കുക, വരും തലമുറയ്ക്കായി കൂടുതൽ മാറ്റി വയ്ക്കുക. അവരാണ് യഥാർത്ഥ പ്രകൃതിസ്നേഹികൾ.
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |