ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/വീണ്ടും അച്ഛനോടൊപ്പം
വീണ്ടും അച്ഛനോടൊപ്പം
ഒരിടത്ത് ഒരു കുഞ്ഞു വീട്ടിൽ മിട്ടു എന്ന് പേരുള്ള ഒരു കുട്ടിയും തന്റെ അച്ഛനും താമസിച്ചിരുന്നു. മിട്ടുവിനു ഒരുപാട് കൂട്ടുകാർ ഉണ്ടായിരുന്നു. മിട്ടുവിന്റെ കൂട്ടുകാർ ആരെന്നറിയണ്ടേ ചബി എന്ന ആനയും ചക്കു എന്ന കരടിയും ചക്കി എന്ന ജിറാഫും ആയിരുന്നു. ഒരുദിവസം രാവിലെ അച്ഛൻ അവൾക്ക് ആഹാരം ഒരുക്കി വച്ചിട്ട് അവളെ വിളിച്ചു. മിട്ടു പെട്ടെന്ന് തന്നെ ആഹാരം കഴിക്കാൻ എത്തി. അച്ഛൻ രണ്ട് ഇഡലി വച്ചു കൊടുത്തു. അച്ഛൻ കറി എടുക്കാൻ പോയ സമയത്ത് ചക്കു ജനാല വഴി മിട്ടുവിന്റെ ആഹാരം തട്ടി പറിച്ചു കഴിക്കാൻ തുടങ്ങിയപ്പോൾ ചിക്കു അത് അവന്റെ കൈയിൽ നിന്ന് പെട്ടന്ന് തട്ടി എടുത്തു. അപ്പോൾ ചബി തന്റെ തുമ്പികൈ കൊണ്ട് ചിക്കുവിന്റെ കൈയിൽ നിന്ന് തട്ടിപ്പറിചു കഴിച്ചു. അച്ഛൻ വന്ന് ഒന്നേവിടെ എന്ന് ചോദിച്ചപ്പോൾ മിട്ടു പറഞ്ഞു അത് അവൾ കഴിച്ചു എന്ന്. ആഹാരം കഴിച്ചു കുറച്ചു നേരം അവൾ കൂട്ടുകാരോ ടോത്ത് കളിച്ചു കൊണ്ടിരുന്നു. അപ്പോൾ അച്ഛൻ വന്നിട്ടു പറഞ്ഞു കാട്ടിൽ നിധി ഉണ്ടന്നറിഞ്ഞു ഞാൻ പോയി നോക്കിട്ട് വരാമെന്നു. ഉടനെ അച്ഛൻ കാട്ടിലെക്ക് യാത്ര പുറപ്പെട്ടു. മാനത്ത് ഇരുട്ട് വന്നിട്ടും അച്ഛൻ വന്നില്ല. അച്ഛൻ വാരത്തിൽ മിട്ടു വളരെയതികം വിഷമിച്ചു. രാവിലെയായിട്ടും അച്ഛൻ വന്നില്ല. കൂട്ടുകാർ അവളോടൊപ്പം ഉണ്ടായിരുന്നു. അവർ പറഞ്ഞു നമുക്ക് കാട് വരെ ഒന്ന് പോയി നോക്കാം. അങ്ങനെ അവർ കാട്ടിലേക്ക് യാത്രയായി. നടന്നു നടന്നു അവർ ക്ഷീണിച്ചു. അപ്പോൾ കേശു എന്ന കുരങ്ങൻ അവരെ കണ്ടുമുട്ടി. നടന്ന കാര്യങ്ങൾ അവനോട് പറഞ്ഞു. അവൻ അവരെ സഹായിക്കാം എന്ന് പറഞ്ഞു. പക്ഷെ ഇനി നടക്കാൻ വയ്യ. അപ്പോൾ കേശു പറഞ്ഞു അതിനെന്താ എന്റെ വണ്ടിയിൽ പോകാം. ഉടൻ തന്നെ അടുത്തുണ്ടായിരുന്ന ജീപ്പിൽ കയറി യാത്രയായി. രാത്രിയായപ്പോൾ കേശു അവന്റെ അപ്പൂപ്പന്റെ വീട്ടിൽ താങ്ങാൻ തീരുമാനിച്ചു. അവർ നടന്ന കാര്യം അപ്പൂപ്പനോടും പറഞ്ഞു. ഹും നിധി തിരക്കി ഇറങ്ങിയതാണല്ലേ നിന്റെ അച്ഛൻ. എങ്കിൽ ഉറപ്പ് നിന്റെ അച്ഛൻ റുങ്ങിയുടെ അടുത്ത് കാണും. എല്ലാവരും ചോദിച്ചു അതാരാ അപ്പൂപ്പൻ സ്വരം മാറി എന്നിട്ട് പറഞ്ഞു. വലിയ കള്ളനാഅവൻ മനുഷ്യനെയും മൃഗങ്ങളെയും മോഷ്ടിച്ചു അവന്റെ തടവിൽ ആക്കും. എല്ലാവരും ഉറങ്ങി. പക്ഷെ മിട്ടു അപ്പൂപ്പൻ പറഞ്ഞത് ഓർത്തു കിടന്നു. അന്ന് അവൾ ഉറങ്ങിയതേയില്ല. പിറ്റേന്ന് രവിലെ അവർ ചോദിച്ചു ആ റുങ്കിയുടെ താവളം എവിടെയാ അപ്പൂപ്പാ? നേരെ പോയാൽ മതി. ഉടനെ അവർ യാത്ര തിരിച്ചു. കുറച്ചു നേരത്തെ യാത്രക്കിടയിൽ അവർ റുങ്കിയുടെ താവളം കണ്ടുപിടിച്ചു. പതുക്കെ അകത്തേക്ക് കയറി. അപ്പോൾ അവന്റ പിടിയിൽ അകപ്പെട്ട മൃഗങ്ങളുട ഒരു കൂട്ടത്തെ അവർ കണ്ടു. അടുത്ത മുറിയിൽ നോക്കിയപ്പോൾ മിട്ടുവിന്റ അച്ഛനെയും കണ്ടു. മിട്ടുവിന്റെ കണ്ണുകൾ തെളിഞ്ഞു. മിട്ടുവും മിട്ടുവും കൂട്ടുകാരും അച്ഛനോട് സംസാരിച്ചു. അച്ഛൻ അവരോട് പറഞ്ഞു അടുത്ത മുറിയിൽ റുങ്കിയുണ്ട് ഈ മുറികളുടെയൊക്കെ താക്കോൽ. അവർ കുറച്ചു നടന്നപ്പോൾ ഒരു മുറിയിൽ അവൻ കിടന്നുറങ്ങുന്നത് കണ്ടു. കേശു പതുക്കെ മുറിയിൽ കയറി താക്കോലിരിക്കുന്നത് കണ്ടു. അവർ അച്ഛനെയും മൃഗങ്ങളെയും തുറന്നുവിട്ടു. അപ്പോഴേക്കും റുങ്കി ഉണർന്നു. അത് ചുബി കണ്ടു. അവന്റെ തുമ്പികൈ കൊണ്ട് റുങ്കിയെയെടുത്ത് മുറിയിൽ ഇട്ടു പൂട്ടി. എന്നിട്ട് സന്തോഷത്തോടെ അവർ അവിടെന്ന് മടങ്ങി
|