ജിഎൽപിഎസ് പരത്തിക്കാമുറി/അക്ഷരവൃക്ഷം/കരുതലോടെ ഒരു അവധിക്കാലം
കരുതലോടെ ഒരു അവധിക്കാലം
അന്ന് മാർച്ച് 10 ചൊവ്വാഴ്ചയായിരുന്നു. സ്കൂളിൽ നിന്ന് വൈകുന്നേരം തിരിച്ചു വരുമ്പോൾ ടീച്ചർ പറഞ്ഞു ഇന്ന് മുതൽ സ്കൂൾ അടച്ചു. വീട്ടിലെത്തിയപ്പോൾ എനിക്ക് സങ്കടമായി. ഞങ്ങളുടെ ഈ വർഷത്തെ വാർഷികവും ഞങ്ങളുടെ പത്മനാഭൻ മാഷിന്റെ യാത്രയയപ്പുമൊന്നും ഉണ്ടാവില്ല. വീട്ടിലെത്തിയ ഉടനെ അമ്മയോട് സ്കൂൾ അടച്ചകാര്യം പറഞ്ഞപ്പോൾ അമ്മയാണ് പറഞ്ഞത്, ചൈനയിലെ വുഹാനിലെലെ മത്സ്യ മാർക്കറ്റിൽ നിന്നും ഉൽഭവിച്ച നോവൽ കൊറോണ വൈറസ് അതായത് കോവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുകയാണ് എന്ന്. അതിനെ തടയാൻ വേണ്ടി സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ഉപയോഗിക്കണമെന്നും ഇടയ്ക്കിടെ കൈ സോപ്പിട്ട് കഴുകണം എന്നും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല അല്ലെങ്കിൽ ടിഷ്യു കൊണ്ട് മുഖം മറയ് ക്കണമെന്നും ആരോഗ്യവകുപ്പ് ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ഇതെല്ലാം പാലിച്ച് നമ്മൾ വീട്ടിൽ തന്നെ ഇരിക്കേണ്ടതാണ്. മാർച്ച് 22ന് നമ്മുടെ രാജ്യത്ത് ജനതാ കർഫ്യൂ ആയിരുന്നു. മാർച്ച് 22 മുതൽ മെയ് 3 വരെ ലോക്ക് ഡൗണായി ഭരണകൂടം നിർദ്ദേശിച്ചിരിക്കുകയാണ്. അത് പാലിച്ചുകൊണ്ട് ഞങ്ങൾ വീട്ടിനുള്ളിൽ തന്നെ കഴിയുകയാണ്. ഈ അവധിക്കാലം കൂട്ടുകാരോടൊപ്പം കളിക്കാനോ അമ്മയുടെ വീട്ടിൽ പോകാനോ പാർക്കിൽ പോകാനോ ഒന്നും കഴിയാത്തതുകൊണ്ട് എനിക്ക് സങ്കടമുണ്ട്. എങ്കിലും കൊറോണ യെ പ്രതിരോധിക്കുന്നതിനു വേണ്ടി നാം വീട്ടിൽ ഇരുന്നേ മതിയാവൂ. വണ്ടികൾ ഇല്ലാത്ത റോഡുകളും, ആഘോഷങ്ങളില്ലാത്ത നാടും ആണ് നാം കാണുന്നത്. കൊറോണ വൈറസ് നമ്മുടെ ജില്ലയിലും എത്തി എന്ന വാർത്ത ടിവിയിൽ കണ്ടപ്പോൾ ഞങ്ങൾക്ക് പേടിയായി. അതിനാൽ ഞങ്ങൾ കരുതലോടെ വീട്ടിൽ തന്നെ ഇരുന്നു. വീടും പരിസരവും വൃത്തിയാക്കിയും പച്ചക്കറി നട്ടും വെള്ളമൊഴിച്ചും വീടുകളിൽ ഒതുങ്ങിക്കൂടി. പുത്തനുടുപ്പി ല്ലാതെയും വലിയ ആഘോഷങ്ങളി ല്ലാതെയും ഈ വിഷു കടന്നുപോയി. കോവിഡ് 19 എന്ന മഹാമാരി പടരുന്ന തിനെതിരെ പ്രവർത്തിക്കുന്ന നമ്മുടെ ഭരണകൂടത്തിനും ആരോഗ്യവകുപ്പിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർക്കും, നമ്മുടെ നാട് കാക്കുന്ന പോലീസ് ഡിപ്പാർട്ട്മെന്റിനും ഈ കുഞ്ഞു വിദ്യാർത്ഥിയുടെ "ബിഗ് സല്യൂട്ട്..... "
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |