19:59, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMUPSAYYAYA(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=അമ്മയായ് പ്രകൃതി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മതൻ പുഞ്ചിരി പോലെ
പൂക്കുന്നു പുലരികൾ
അഞ്ജന മിഴികൾ പോലെ
വിടരുന്നു പൂമൊട്ടുകൾ
ഭൂമിയെ തഴുകുന്നു നദികൾ
അമ്മതൻ കാർകൂന്തലെന്ന പോലെ
കാതിന്നു തേൻമഴയാണീ
കാട്ടിലെ കുയിലിന്റെ നാദം
കൈനീട്ടി നിൽപൂ തണലുമായ്
വൃക്ഷത്തലപ്പുകളെന്നെയും കാത്ത്
അമ്മയുണരുമ്പോളുണരുമെൻ പകലുകൾ
അമ്മയോടൊത്തുറങ്ങുമെൻ രാവുകൾ
അതുപോലെ ഈ പ്രകൃതിതൻ
ചലനങ്ങളെല്ലാമെന്നമ്മക്കു തുല്ല്യം.