അകലം

ആളൊഴിഞ്ഞു അരങ്ങൊഴിഞ്ഞു
വീഥികൾ നിശബ്ദമായ്
മേളമില്ല താളമില്ല
ഉത്സവപ്പറമ്പുമില്ല

അലങ്കാരമില്ലആർഭാടമില്ല
മനുജനെല്ലാം വീട്ടിലൊതുങ്ങി
കോവിഡ് വൈറസിനെ
ഭയന്നുപോയി ലോകർ

പാഠം പഠിച്ചു നാം
അകലം പാലിച്ചുനാം
വീട്ടിലും നാട്ടിലും
മൂന്നാൾ കൂടുന്നോരോയിടത്തിലും

കൈകൾ കഴുകണം
ശുചിയായിരിക്കണം
പ്രതിരോധ ശക്തിയാൽ നാം
കോവിഡിനെ ജയിക്കാം
 

അജീന സുരേഷ്
3 എ ഗവ.എച്ച്.എസ്.എസ്.ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത